ജയലളിതയുടെ ചിത്രമുളള ബാഗുകൾ മാറ്റേണ്ടതില്ല; എംകെ സ്റ്റാലിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയലളിതയുടെ ചിത്രമുളള ബാഗുകൾ മാറ്റേണ്ടതില്ല; എംകെ സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 08:32 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രിമാരായിരുന്ന ജയലളിതയുടെയും എടപ്പാടി കെ പളനി സ്വാമിയുടെയും ചിത്രമുളള സ്‌കൂൾ ബാഗുകൾ മാറ്റേണ്ടതില്ലയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബാഗുകൾ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്ന തുക വിദ്യാർഥികളുടെ ഉന്നമനത്തിന് മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും സ്റ്റാലിൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി.

ജയലളിതയുടെയും മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമിയുടെയും ചിത്രങ്ങളാണ് അണ്ണാ ഡി.എം.കെ. സർക്കാർ സ്‌കൂൾ ബാഗുകളിൽ പതിച്ചിരുന്നത്. ഇത്തരത്തിലുള്ള 65 ലക്ഷത്തോളം ബാഗുകളാണ് എടപ്പാടി സർക്കാർ സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്. പുതിയ തീരുമാനം വഴി 14 കോടി രൂപയാണ് വിദ്യാർഥികളുടെ ഉന്നമന പദ്ധതികൾക്കായി സർക്കാറിന് വിനിയോഗിക്കാൻ സാധിക്കുക.

സർക്കാർ മാറുന്നതിന് അനുസരിച്ച് അതാതു രാഷ്‌ട്രീയപാർട്ടികൾ താൽപര്യമുള്ളവരുടെ പേരുകളും ചിത്രങ്ങളും വെച്ച് പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുക തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ സാധാരണ കണ്ടുവരുന്ന കാര്യങ്ങളാണ്. ഇതുപ്രകാരം ഖജനാവിലെ പണം ഉപയോഗിച്ച് ജയലളിത, കരുണാനിധി, അണ്ണാദുരൈ, എം.ജി.ആർ അടക്കമുള്ള ജനസ്വാധീനമുള്ള നേതാക്കളുടെ ചിത്രങ്ങൾ പതിച്ച സമ്മാനങ്ങളും സാധനങ്ങളും മുൻ കാലങ്ങളിൽ അണ്ണാ ഡി.എം.കെയും ഡി.എം.കെയും വിതരണം ചെയ്യാറുണ്ട്.

എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടു സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ടു പോവുക എന്ന മാതൃകയാണ് സ്റ്റാലിൻ സ്വീകരിക്കുന്നത്. ജയലളിതയുടെ ചിത്രങ്ങൾ മാറ്റേണ്ടെന്ന ഡി.എം.കെ സർക്കാറിന്റെ തീരുമാനത്തെ അണ്ണാ ഡി.എം.കെ നേതാക്കൾ സ്വാഗതം ചെയ്തു.

 

Tags: mk stalinJayalalitha
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies