ചരിത്രത്തിലാദ്യം; സുപ്രീം കോടതിയിൽ ഒരേസമയം അധികാരമേറ്റ് ഒമ്പത് പുതിയ ജഡ്ജിമാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രത്തിലാദ്യം; സുപ്രീം കോടതിയിൽ ഒരേസമയം അധികാരമേറ്റ് ഒമ്പത് പുതിയ ജഡ്ജിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീംകോടതിയിൽ അധികാരമേറ്റ് ഒമ്പത് പുതിയ ജഡ്ജിമാർ. കേരള ഹൈക്കോടതിയിൽ നിന്നുള്ള ജസ്റ്റിസ് സി.ടി രവികുമാറും മൂന്ന് വനിതകളും ഉൾപ്പെടെ ഒമ്പത് പേരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാവിലെ പത്തരയ്‌ക്ക് ചീഫ് ജസ്റ്റിസ് എൻ.വി രമണ പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇവർ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.

ഇന്ത്യയിൽ ആദ്യമായാണ് ഇത്രയധികം ജഡ്ജിമാരെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്യുന്നതും കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ചുമതലയേൽക്കുന്നതും. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമായിരുന്നു ശുപാർശ നൽകിയത്. ഇതിന് പിന്നാലെ ഒമ്പത് പേരുടെ നിയമനത്തിന് രാഷ്‌ട്രപതിയും അംഗീകാരം നൽകി.

ചുമതലയേറ്റ മൂന്ന് വനിത ജഡ്ജിമാരിൽ ജസ്റ്റിസ് ബി.വി നാഗരത്‌നയും ഉൾപ്പെടുന്നു. ഇവരാകും 2027ൽ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുകയെന്നതും ശ്രദ്ധേയമാണ്. 1989ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്ന. തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് വനിത ജഡ്ജിമാർ.

ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് എം.എം സുന്ദ്രേഷ്, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ് നരസിംഹ, ജസ്റ്റിസ് അഭയ് ശ്രീനിവാസ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരി എന്നിവരാണ് പുതിയതായി ചുമതലയേറ്റ മറ്റ് ജഡ്ജിമാർ.

Tags: Supreme Courtsupreme court judgessupreme court new judges
ShareTweetSendShare

More News from this section

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies