യുഎസ് ഹെലികോപ്റ്ററിൽ മൃതദേഹം തൂക്കിയിട്ട് പറത്തൽ; താലിബാന്റെ കൊടുംക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് ഹെലികോപ്റ്ററിൽ മൃതദേഹം തൂക്കിയിട്ട് പറത്തൽ; താലിബാന്റെ കൊടുംക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 03:56 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ : അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യം ലഭിച്ച താലിബാൻ ജനങ്ങളെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ഒരാളുടെ മൃതദേഹം കെട്ടിത്തൂക്കിക്കൊണ്ട് പറത്തുന്ന ദൃശ്യങ്ങളാണ് താലിബാന്റെ ക്രൂരത തുറന്നുകാട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുഎസ് സൈന്യം അഫ്ഗാൻ പ്രതിരോധ സേനയ്‌ക്ക് നൽകിയതും ഉപേക്ഷിച്ച് പോയതുമായ നിരവധി പ്രതിരോധ ഉപകരണങ്ങൾ താലിബാൻ പിടിച്ചടക്കിയിരിക്കുകയാണ്. ഇതോടൊപ്പം യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും താലിബാന്റെ കൈവശമുണ്ട്. ഇതിൽ നിന്ന് ഒരാളുടെ മൃതദേഹം താഴേക്ക് കെട്ടിത്തൂക്കിക്കൊണ്ട് കാണ്ഡഹാർ പ്രവിശ്യയിലൂടെയാണ് താലിബാൻ ഭീകരർ ഹെലികോപ്റ്റർ പറത്തിയത്.

താലിബാന്റെ നിയന്ത്രണത്തിലുള്ള ട്വിറ്റർ അക്കൗണ്ടുകളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കാണ്ഡഹാർ പ്രവിശ്യയിലൂടെ താലിബാൻ പട്രോളിംഗ് നടത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. രാജ്യത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത താലിബാൻ, പ്രതിരോധിക്കുന്ന ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയാണ് എന്ന വിമർശനങ്ങളാണ് ഉയരുന്നത്.

Share
Tweet
SendShare

More News from this section

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

Latest News

കടലാക്രമണം തുടരും; തീരദേശത്ത് ജാഗ്രതാ നിർദേശം, ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത, ബീച്ചുകളിലേക്കുള്ള വിനോദയാത്ര ഒഴിവാക്കണം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ഏഷ്യൻ ഗെയിംസിൽ മലയാളി താരത്തിന് വെള്ളി; വനിതാ ലോങ് ജംപിൽ ആൻസി സോജന് മെഡൽ, സ്വർണം നേരിയ വ്യത്യാസത്തിൽ കൈവിട്ടു

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

സെപ്റ്റംബർ 28ന് മുഖ്യമന്ത്രി വിജയ് മധുരയിൽ; മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനത്തിന് സാധ്യത, സുരക്ഷ ശക്തമാക്കി, രാജാജി ആശുപത്രിയിലും ഗാന്ധി മ്യൂസിയത്തിലും പരിപാടികൾ

പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകൾ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥ; മുതുകുളം പാണ്ഡവർകാവ് ക്ഷേത്രത്തിലെ ആനക്കൊട്ടിൽ പുനർനിർമ്മാണം വൈകുന്നു, ദേവസ്വം ബോർഡിനെതിരെ പരാതി

ഓണം ബമ്പറടിച്ചില്ല, ദേഷ്യം ലോട്ടറി വിൽപ്പനക്കാരിയോട്; വയനാട്ടിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies