ന്യൂഡൽഹി: ഇന്ത്യയിൽ 46 ദിവസത്തിനിടെ വാട്ട്സാപ്പ് പൂട്ടിച്ചത് മുപ്പത് ലക്ഷത്തിലധികം അക്കൗണ്ടുകൾ. ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള കണക്കാണിത്. 30,27,000 ഇന്ത്യൻ വാട്ട്സാപ്പ് അക്കൗണ്ടുകളാണ് ആകെ പൂട്ടിയത്. വാട്സ്ആപ്പ് പുറത്തുവിട്ട കംപ്ലെയ്ൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള കണക്കാണിത്.
95 ശതമാനം അക്കൗണ്ടുകളും ഒട്ടോമേറ്റഡായോ അമിതമായോ മെസേജ് അയച്ചതിനാലാണ് നിരോധിക്കപ്പെട്ടത്. ഇതിന് മുമ്പ് മെയ് 15നും ജൂൺ 15നുമിടയിൽ ഇരുപത് ലക്ഷം വാട്ട്സാപ്പ് അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. 2019 മുതൽ ഇത്തരം നടപടികൾ വ്യാപകമായത് സാങ്കേതിക സംവിധാനങ്ങളിലെ സുതാര്യത വർദ്ധിച്ചത് മൂലമാണെന്നും വാട്ട്സാപ്പ് അറിയിച്ചു.
മെയ്, ജൂൺ മാസങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 1.5 ലക്ഷം വിവരങ്ങൾ സർച്ച് എഞ്ചിനായ ഗൂഗിൾ എടുത്തുകളഞ്ഞെന്നും അധികൃതർ പറഞ്ഞു. ഇതിൽ 98 ശതമാനവും കോപ്പിറൈറ്റുമായി ബന്ധപ്പെട്ട പരാതികളാണ്. ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ ‘ഗ്രീവൻസ് മെക്കാനിസം’ മുഖേനയാണ് പരിഹരിക്കപ്പെടുന്നതെന്നും കമ്പനി പറയുന്നു.
Comments