മുംബൈ: ബോളിവുഡ് താരം അർമാൻ കോലിയെ 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ബോംബെ ഹൈക്കോടതി. താരത്തിന്റെ മുംബൈയിലെ വസതിയിൽ നിന്ന് മാരക മയക്കുമരുന്ന് എൻസിബി പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അർമാൻ എംഡിഎംഎ ഉപയോഗിച്ചതായും കണ്ടെത്തി.
ഓഗസ്റ്റ് 31 ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) നടത്തിയ റെയ്ഡിൽ മുംബൈയിലെ കോലിയുടെ വസതിയിൽ നിന്ന് കൊക്കെയ്‌നും പിടിച്ചെടുക്കുകയുണ്ടായി. അതേ ദിവസം തന്നെ അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ട രണ്ട് വിദശികളെ എൻസിബി അറസ്റ്റ് ചെയ്തു. ഇവർക്ക് അർമാൻ കോലിയുമായി ബന്ധമുണ്ടെന്നാണ് സൂചന.
തുടർന്ന് ചോദ്യം ചെയ്യലിന് പിന്നാലെ ഞായറാഴ്ചയാണ് കോലിയെ പോലീസ് അറസ്റ്റ് ചെയ്തത്. തെക്കേ അമേരിക്കയിൽനിന്നുള്ള കൊക്കെയ്‌നാണ് വിദേശികളിൽ നിന്ന് പിടിച്ചതെന്നും അർമാന്റെ വിദേശബന്ധം അന്വേഷിക്കുകയാണെന്നും എൻസിബി വ്യക്തമാക്കിയിരുന്നു.
Comments