കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലേറുമെന്ന് റിപ്പോർട്ടുകൾ.പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചന. ഇതു സംബന്ധിച്ച് താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായും റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻന്മാറിയത് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുൻപേ തന്നെ അമേരിക്ക താലിബാൻ വിട്ടിരുന്നു.ഇതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ താലിബാന്റെ പൂർണ നിയന്ത്രണത്തിലാണ്.അമേരിക്കയുടെ പിൻമാറ്റം ആവേശത്തോടെയാണ് താലിബാൻ ആഘോഷിച്ചത്.താലിബാന്റെ ഈ വിജയാഘോഷം കെട്ടടങ്ങുന്നതിന് മുൻപേയാണ് പുതിയ സർക്കാർ ഉടൻ അധികാരത്തിലേറുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
എന്നാൽ താലിബാൻ അധികാരത്തിലേറുന്നത് ഉൾക്കൊള്ളാൻ അഫ്ഗാൻ ജനതയ്‌ക്കായിട്ടില്ല.നിരവധി പേരാണ് രാജ്യം വിടാനുള്ള വഴികൾക്കായ് നെട്ടോട്ടമോടുന്നത്.മുൻ അഫ്ഗാൻ സർക്കാർ സേനയും താലിബാനും തമ്മിൽ മാസങ്ങളായി ഏറ്റു മുട്ടലുകൾ നടന്നിരുന്നു.ഇതിനെ തുടർന്ന് രാജ്യത്തെ ഖജനാവ് ഏകദേശം കാലിയായ അവസ്ഥയാണ്.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.കൂടാതെ ഐ.എംഎഫും ലോക ബാങ്കുമടക്കമുള്ള അന്താരാഷ്‌ട്ര സ്ഥാപനങ്ങളും രാജ്യങ്ങളും അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചിരുന്നു.
ഇറക്കുമതി നിലച്ചതോടെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ദൗർലഭ്യം കാരണം തീവില കൊടുത്താണ് പലരും ആവശ്യ സാധനങ്ങൾ വാങ്ങിക്കുന്നത്. രാജ്യത്തെ കറൻസിയുടെ മൂല്യം കുറഞ്ഞതും ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കി.അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കുന്നതിന് മുൻപ് താലിബാൻ നൽകിയ പല വാഗ്ദാനങ്ങളും ലംഘിക്കുന്നത് ജനത ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. തങ്ങളുടെ ഭാവി എന്താവുമെന്ന ആശങ്കയാണ് ഓരോ ആളുകൾക്കും.
Comments