വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നും അടിയന്തിര പ്രധാന്യത്തോടെ രക്ഷപെടുത്തിയവരുടെ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ വകുപ്പ്. അഫ്ഗാനിൽ നിന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളുമടക്കം പുറത്തെത്തിച്ചത് ഒരുലക്ഷത്തി ഇരുപത്തിനാലായിരം പേരെയാണെന്ന കണക്കും പെന്റഗൺ സ്ഥിരീകരിച്ചു. നൂറുപേർ ഇനിയും അഫ്ഗാനിലുണ്ടെന്നാണ് വിദേശകാര്യവകുപ്പ് അറിയിക്കുന്നത്. വക്താവായ നെഡ് പ്രൈസാണ് വിവരം പുറത്തുവിട്ടത്.
രക്ഷാദൗത്യത്തിനായി അരലക്ഷം പേർക്കുള്ള താമസം അമേരിക്കയിലേയും പുറത്തേയും സൈനിക താവളങ്ങളിൽ ഒരുക്കിയിരുന്നു. രക്ഷാദൗത്യം ആരംഭിക്കും മുന്നേ 24,000 പേർ അടിയന്തിരമായ സഹായം ആവശ്യമുള്ളവരാണെന്ന് ബോദ്ധ്യപ്പെട്ടിരുന്നുവെന്നും നെഡ് പ്രൈസ് പറഞ്ഞു.
ആകെ 31,107 പേരാണ് പുറത്തുകടക്കണമെന്ന ആവശ്യവുമായി അമേരിക്കയുടെ അഫ്ഗാനിലെ സൈനിക താവളങ്ങളിലേക്ക് എത്തപ്പെട്ടത്. ഇതിൽ 24,000 പേരെയാണ് അമേരിക്കയിലേക്ക് എത്തിക്കാൻ വിദേശകാര്യവകുപ്പ് തീരുമാനിച്ചതെന്നും പ്രൈസ് പറഞ്ഞു. 23,876 വ്യക്തികൾ സുരക്ഷാഭീഷണി നേരിട്ടവരായിരുന്നു. ഇവർക്ക് പ്രത്യേകം വിസ നൽകിയെന്നും വിദേശകാര്യവക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
അഫ്ഗാനിൽ നിന്നും രക്ഷപെടുത്തിയ അമേരിക്കൻ പൗരന്മാരുടെ കൃത്യമായ കണക്ക് 4,446 ആണെന്നും ഇതിൽ 2785 പേർ നിയമപ്രകാരം അമേരിക്കൻ പൗരന്മാരായി മാറിയ മറ്റ് രാജ്യക്കാരായിരുന്നുവെന്നും നെഡ് പ്രൈസ് പറഞ്ഞു.
Comments