സാഗ്രെബ്: മുൻ ക്രൊയേഷ്യൻ സ്‌ട്രൈക്കർ മാരിയോ മാൻസുകിച്ച് 35ാം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
2018ൽ ടീമിൽ നിന്നും വിരമിച്ച മാൻസുകിച്ച് ഇപ്പോൾ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. എസി മിലാൻ, യുവന്റസ്, ബയേൺ മ്യൂണിച്ച് എന്നീ ക്ലബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. തന്റെ ക്ലബ്ബ് കരിയറിൽ 426 മത്സരങ്ങളിലായി 166 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ക്രൊയേഷ്യയുടെ മികച്ച താരമായ മാൻസുകിച്ച് രണ്ട് ലോകകപ്പിലും, രണ്ട് യൂറോ കപ്പിലും ടീമിനായി കളിച്ചു. 89 കളികളിൽ നിന്നും 33 ഗോളുകൾ നേടി. 11 വർഷത്തോളം ദേശീയ ടീമിലും അദ്ദേഹം കളിച്ചു.















