ഗോകുൽ സുരേഷിനെ നായകനാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം അമ്പലമുക്കിലേ വിശേഷങ്ങളിലെ ആദ്യ ഗാനം പുറത്തുവിട്ടു. നാട്ട് നന്മയ്ക്കായി ഒത്തുകൂടുന്ന ഗോകുൽ സുരേഷിനേയും കൂട്ടരേയും വീഡിയോയിൽ കാണാനാകും. പാലക്കാടിന്റെ പ്രകൃതി മനോഹാരിത പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു.
ബികെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നിർവ്വഹിച്ചിരിക്കുന്നു. സന്നിധാനന്ദൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായരാണ് ചിത്രം നിർമ്മിക്കുന്നത്. ഉമേഷ് കൃഷ്ണന്റേതാണ് തിരക്കഥ.
ഗോകുൽ സുരേഷിന് പുറമെ ലാൽ, ധർമജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുദീർകാരമന, അണീഷ് ജീ മേനോൻ, മറീനാ മൈക്കിൾ തുടങ്ങീ നിരവധി പേർ അഭിനയിക്കുന്നുണ്ട്. അബ്ദുൾ റഹീമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
Comments