കശ്മിർ വിഷയം; താലിബാൻ വക്താവിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി... വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മിർ വിഷയം; താലിബാൻ വക്താവിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി… വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 10:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കശ്മീരിന്റെ പേരിൽ ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാനുളള താലിബാന്റെ നീക്കം മുളയിലേ നുളളാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. കശ്മിർ മുസ്ലീങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമെന്ന താലിബാന്റെ പ്രഖ്യാപനത്തിനെതിരെ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി നടത്തിയ പ്രതികരണം ഇതിന് തെളിവാണ്. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന സഹായം തുടരണമെന്ന് അഭിപ്രായപ്പെടുന്ന താലിബാൻ പക്ഷെ കശ്മീർ വിഷയത്തിൽ മറ്റൊരു നിലപാടാണ് തുടക്കം മുതൽ സ്വീകരിക്കുന്നത്. ഇത് തന്നെയാകും വരും നാളുകളിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയും.

അഫ്ഗാനിൽ ഭരണം പിടിച്ചതിനുശേഷം ആദ്യമായാണ് കശ്മിരിനെ സംബന്ധിച്ച് താലിബാന്റെ വ്യക്തമായ ഔദ്യോഗിക പ്രതികരണം വരുന്നത് . താലിബാൻ വക്താവ് സുഹൈൽ ഷഹീൽ ആണ് പ്രസ്താവനയിറക്കിയത്. ഇതിനെതിരെയാണ് ശക്തമായ പ്രതികരണവുമായി മുക്താർ അബ്ബാസ് നഖ്വി രംഗത്തെത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങളെ വെറുതെ വിടണം. മതത്തിന്റെ പേരിൽ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ. ഇവിടുത്തെ പള്ളികളിൽ വിശ്വാസികൾ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടാറില്ല. ഗ്രനേഡ് എറിഞ്ഞോ ഷെൽ വർഷിച്ചോ നിരപരാധികളായ വിശ്വാസികളെ ആരും കൂട്ടക്കൊല ചെയ്യാറില്ല. നഖ് വി പറഞ്ഞു.

പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട താലിബാൻ നിലപാടിനെയും നഖ് വി വിമർശിച്ചു. പെൺകുട്ടികൾ വിദ്യാഭ്യാസം നേടിയാൽ ഇന്ത്യയിൽ ആരും തലയോ കാലോ വെട്ടിമാറ്റാറില്ല. ഇന്ത്യയിലേയും അഫ്ഗാനിസ്താനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ട്. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകവും ആഭ്യന്തര വിഷയവുമാണെന്നും മറക്കരുതെന്നും നഖ്വി താലിബാനെ ഓർമ്മിപ്പിച്ചു.

ഇവിടെ വെടിയുണ്ടകളും ബോംബുകളുമല്ല മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കായി പ്രയോഗിക്കുന്നത്.ഇന്ത്യയിലെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും അനുഭവിക്കുന്നവരാണ് കശ്മീരിലെ മുസ്ലീം ജനത. ഇന്ത്യ പിൻതുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. കശ്മീരിലെ മുസ്ലീമിന് വേണ്ടി ശബ്ദിക്കാനും അവകാശം സംരക്ഷിക്കാനും ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളുമുണ്ട്. ഇന്ത്യയിലെ മുസ്ലീംങ്ങളെക്കുറിച്ചോർത്ത് താലിബാൻ കണ്ണീരൊഴുക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ അവിടെ ആവശ്യമില്ലെന്നുമാണ് യുഎന്നിൽ അടക്കം ഇന്ത്യ സ്വീകരിച്ച ഉറച്ച നിലപാട്. ഇതിൽ അൽപം പോലും വിട്ടുവീഴ്ചയില്ലെന്നാണ് അഫ്ഗാനിലെ പുതിയ താലിബാൻ ഭരണകൂടത്തോടും ഇന്ത്യ ഇതിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. പാകിസ്താന്റെ സമ്മർദ്ദത്തെ തുടർന്നാണ് താലിബാൻ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തു വന്നതെന്ന് സൂചനയുണ്ട്. ചൈന നിർണായക പങ്കാളിയാണെന്ന താലിബാന്റെ വാക്കുകളെയും ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

Tags: Talibanmukthar abbas naqwikashmir-taliban
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies