ടോക്കിയോ: പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജിന് വെള്ളി. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെതിരെ പൊരുതിയാണ് സുഹാസ് ഈ നേട്ടം കൈവരിച്ചത്.
നോയിഡ ജില്ലാ മജിസ്ട്രേറ്റും, കമ്പ്യൂട്ടർ എഞ്ചിനീയറുമാണ് 38-കാരനായ സുഹാസ്. പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നേട്ടവും സുഹാസിന് സ്വന്തം.
മസൂരിനോട് സുഹാസ് പൊരുതി തോൽക്കുകയായിരുന്നു. ലോക ഒന്നാം നമ്പർ താരത്തിന് ശക്തമായ വെല്ലുവിളിയാണ് സുഹാസ് ഉയർത്തിയത്. സെമിയിൽ ഇന്തോനേഷ്യയുടെ ഫ്രെഡി സെറ്റിയാവാനെ 21-9 21-15 എന്ന സ്കോറിന് തോൽപ്പിച്ചാണ് സുഹാസ് ഫൈനലിൽ കടന്നത്.
ഇതോടെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 18 ആയി ഉയർന്നു. നിലവിൽ പോയന്റ് പട്ടികയിൽ 26-ാം സ്ഥാനത്താണ് ഇന്ത്യ.
Comments