നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാവി തരംഗമാകുമെന്ന് അഭിപ്രായ സർവേ ; കോൺഗ്രസിന് പഞ്ചാബും നഷ്ടപ്പെടും... വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാവി തരംഗമാകുമെന്ന് അഭിപ്രായ സർവേ ; കോൺഗ്രസിന് പഞ്ചാബും നഷ്ടപ്പെടും… വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2021, 07:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് വിവിധ അഭിപ്രായ സർവ്വെകൾ. യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും പാർട്ടി ഭരണം നിലനിർത്തും. പ്രതിപക്ഷത്തിരിക്കുന്ന പഞ്ചാബിലും ബിജെപി നേട്ടമുണ്ടാക്കും. എബിപി – സീ വോട്ടറാണ് ബിജെപിയുടെ മികച്ച വിജയം പ്രവചിക്കുന്ന സർവ്വെ ഫലം പുറത്ത് വിട്ടത്.

രാജ്യം ഉറ്റുനോക്കുന്ന തെരെഞ്ഞടുപ്പാണ് ഉത്തർപ്രദേശിലേത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. യുപിയിൽ അർത്ഥശങ്കയ്‌ക്കിടയില്ലാതെ ബിജെപി അധികാരത്തിൽ തുടരുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതിക്ക് ഇടിവുണ്ടായിട്ടില്ലെന്ന് സർവ്വെ വിലയിരുത്തുന്നു. സർവ്വെയിൽ പങ്കെടുത്ത 44 ശതമാനം പേരും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പിന്തുണയ്‌ക്കുന്നുണ്ട്.

42 ശതമാനം വോട്ടോട്ടെ 259 മുതൽ 267 വരെ സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടിക്ക് 109 മുതൽ 117 വരെയും ബിഎസ്പിക്ക് 12 മുതൽ 16 വരെയും സീറ്റുകൾ ലഭിച്ചേക്കാം.കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണെന്നാണ് സർവ്വെ വിലയിരുത്തുന്നത്. അഞ്ച് ശതമാനം വോട്ടിലേക്ക് കോൺഗ്രസ് തകർന്നടിയും. മൂന്നു മുതൽ ഏഴു സീറ്റുവരെ മാത്രമെ കോൺഗ്രസിന് നേടാനാകൂ.

ഗോവയിൽ 40 സീറ്റിൽ 22മുതൽ 26 വരെ സീറ്റ് നേടി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തും. എഎപിയ്‌ക്ക് 4 മുതൽ എട്ട് സീറ്റുകൾ പ്രവചിക്കപ്പെടുമ്പോൾ കോൺഗ്രസ് 3 മുതൽ 7 സീറ്റിലേക്ക് കൂപ്പുകുത്തും.
പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നും, പകരം ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നും സർവ്വെ വ്യക്തമാക്കുന്നു. 117 സീററിൽ 51 മുതൽ 57 വരെ സീറ്റുകൾ നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ പറയുന്നു . കോൺഗ്രസിന്റെ വോട്ട് വിഹിതം 2017നെക്കാൾ പത്ത് ശതമാനം കുറഞ്ഞ് 28.8 ശതമാനമാകും.

ഉത്തരാഖണ്ഡിൽ 43 ശതമാനം വോട്ടോടെ 44മുതൽ 48 വരെ സീറ്റുകൾ നേടി ബിജെപി ഭരണം നിലനിർത്തും. കോൺഗ്രസിന് 19 മുതൽ 23 വരെ സീറ്റുകളും ആം ആദ്മി പാർട്ടിക്ക് 0 മുതൽ 4 വരെ സീറ്റുകളും ലഭിക്കുമെന്നാണ് സർവ്വെഫലം.

മണിപ്പൂരിൽ 40 ശതമാനത്തോളം വോട്ടുകളോടെ ബി ജെ പി അധികാരത്തിൽ തുടരും. ആകെയുള്ള 60 സീറ്റുകളിൽ ബിജെപിക്ക് 32 മുതൽ 36 സീറ്റുകളും കോൺഗ്രസ് 18 മുതൽ 26 സീറ്റുകളും ലഭിച്ചേക്കാം.

46.5 ശതമാനം പേരും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് പിന്തുണയ്‌ക്കുന്നത്. കേവലം 10.6 ശതമാനം പേരാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അനുകൂലിക്കുന്നത്. സർവ്വെ ഫലങ്ങളെ കോൺഗ്രസ് പൂർണമായി തള്ളികളയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ കേന്ദ്രനേതൃത്വം വലയുകയാണ്.

Tags: up electionPanjab Election
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies