കെഎസ്ആർടിസി സ്റ്റാൻഡിലും മദ്യ വിൽപ്പന: എൽഡിഎഫിനെതിരെ ട്രോൾ മഴ; കെപിഎസി ലളിതയേയും വെറുതെ വിടാതെ സോഷ്യൽ മീഡിയ...വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെഎസ്ആർടിസി സ്റ്റാൻഡിലും മദ്യ വിൽപ്പന: എൽഡിഎഫിനെതിരെ ട്രോൾ മഴ; കെപിഎസി ലളിതയേയും വെറുതെ വിടാതെ സോഷ്യൽ മീഡിയ…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2021, 11:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല , നിങ്ങൾ പൂട്ടിയ സ്‌കൂളുകളാണ്. 2016 ൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്റെ പരസ്യവാചകമായിരുന്നു ഇത്. സിനിമാ നടിമാരും നടന്മാരും പങ്കെടുത്ത് പൊടിപൊടിച്ച പ്രചാരണം മലയാളികൾ ഇന്നും ഓർക്കുന്നുണ്ട് . കെപിഎസി ലളിതയുടെ നുണപറയരുത് എന്ന വീഡിയോ പരസ്യവും ശ്രദ്ധേയമായിരുന്നു. എന്നാൽ ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴ തന്നെയാണ് ഈ പരസ്യങ്ങൾക്കെതിരെ ഉയരുന്നത്.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും മദ്യ വിൽപ്പനയാകാം എന്ന സർക്കാരിന്റെ പുതിയ തീരുമാനമാണ് ഇപ്പോൾ വിമർശനത്തിന് കാരണമായത്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാർ മദ്യക്കച്ചവടം നടത്തി കാശുണ്ടാക്കുകയാണെന്നാണ് ജനങ്ങളുടെ പരിഹാസം.

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 2016 ഏപ്രിൽ 18 ന് ഫേസ്ബുക്കിലിട്ട പോസ്റ്റും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൂടുതൽ മദ്യശാലകൾ അനുവദിച്ചു കൊണ്ടാണോ ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നത് എന്നായിരുന്നു പിണറായി അന്ന് ചോദിച്ചത് . യുഡിഎഫിന്റെ മദ്യ നയം തട്ടിപ്പാണെന്നും പിണറായി പറഞ്ഞുവെച്ചു. ഏറ്റവും അവസാനം വലിയൊരു പ്രഖ്യാപനവും നടത്തിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മദ്യ വർജ്ജന സമിതികളേയും മദ്യ വിരുദ്ധ പ്രവർത്തകരേയും അണി നിരത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി മദ്യ വിപത്ത് ചെറുക്കുമെന്നാണ് ആ പ്രഖ്യാപനം.

പിണറായിയുടെ ഫേസ്ബുക്ക് പ്രഖ്യാപനം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു. രണ്ടാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. പക്ഷേ പ്രഖ്യാപനവും പ്രചാരണവുമൊക്കെ ശുദ്ധ തട്ടിപ്പായിരുന്നെന്നാണ് ജനങ്ങളിപ്പോൾ മനസ്സിലാക്കുന്നത്. പൂട്ടിയ ബാറുകൾ തുറന്നെന്ന് മാത്രമല്ല , പുതിയ ബാറുകൾ അനുവദിക്കുകയും ചെയ്തു പിണറായി സർക്കാർ. മദ്യ വിപത്തിനെ ചെറുക്കാനല്ല കേരളീയരെ മദ്യം കുടിപ്പിച്ച് കിടത്താനാണ് സർക്കാരിപ്പോൾ ശ്രമിക്കുന്നത്.

കൊറോണ കാലത്ത് മറ്റൊന്നും തുറന്നില്ലെങ്കിലും ബാറുകളും മദ്യ ഷാപ്പുകളും തുറന്ന് കാശുണ്ടാക്കാനായിരുന്നു മുഖ്യമന്ത്രിക്കും സർക്കാരിനും തിടുക്കം. കടകൾ തുറക്കാനാകാതെ വ്യാപാരികൾ ആത്മഹത്യ ചെയ്തപ്പോൾ മദ്യഷോപ്പ് തുറന്ന് മദ്യം വിറ്റും കൊറോണ പരത്തിയും കേരളം നമ്പർ വണ്ണായി.

ഒടുവിൽ ഹൈക്കോടതി വേണ്ടി വന്നു മദ്യഷോപ്പുകൾ അടപ്പിക്കാൻ. ഇന്നിപ്പോൾ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിലും മദ്യക്കച്ചവടം തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം. ഘട്ടം ഘട്ടമായി കുറയ്‌ക്കുമെന്ന് പറഞ്ഞ മദ്യക്കച്ചവടം ഘട്ടം ഘട്ടമായി കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. പിണറായി ഫേസ്ബുക്ക് പോസ്റ്റിലും എൽ.ഡി.എഫിന്റെ പരസ്യ വീഡിയോയിലും ട്രോൾ കമന്റുകൾ നിറയുകയാണ്.

Tags: KSRTCPINARAYI VIJANBARBEVCO
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies