അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നിർത്തിവച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നിർത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 07:46 am IST
FacebookTwitterWhatsAppTelegram

സാവോപോള: അർജന്റീനയുടെ നാല് താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് ബ്രസീലുമായുളള യോഗ്യതാ മത്സരം നിർത്തിവച്ചു. അത്യന്തം നാടകീയമായ രംഗങ്ങളാണ് സാവോപോള സാക്ഷിയായത്. ക്വാറന്റീൻ ലംഘിച്ച നാലു അർജന്റീനിയൻ താരങ്ങൾ പുറത്ത് പോകണമെന്ന് ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടതാണ് കളി ഇടയ്‌ക്ക് വച്ച് നിർത്തിവയ്‌ക്കാൻ കാരണമായത്.

എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്ത്യൻ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നിവരോടാണ് കളിക്കളം വിടാൻ ആവശ്യപ്പെട്ടത്. സാവോ പോളോയിലെ കൊറിന്ത്യൻസ് അരീനയിൽ മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ, ബ്രസീൽ ആരോഗ്യ അധികൃതരും ഫെഡറൽ പോലീസും ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ ക്വാറന്റൈൻ നിയമം പാലിച്ചില്ല എന്നതാണ് അർജന്റീന താരങ്ങൾക്കെതിരെ ബ്രസീൽ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉന്നയിച്ചത്.

ബ്രസീലിലെ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് യുകെയിൽ നിന്നെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇത് അർജ്ന്റീനിയൻ താരങ്ങൾ പാലിച്ചില്ലെന്നാണ് പരാതി. കളി തടസപ്പെട്ടതിനെതുടർന്ന് ക്യാപ്റ്റൻ ലയണൽ മെസിയുടെ നേതൃത്തിൽ അർജന്റീന ടീം ഗ്രൗണ്ട് വിട്ടു. പിന്നീട് ചർചകൾക്കുശേഷം മത്സരം നിർത്തിവച്ചതായി കോൺമെബോൾ അറിയിച്ചു. ഫിഫയെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം അവർ കൈകൊളളുമെന്നും കോൺമെബോൾ വ്യക്തമാക്കി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒമ്പത് താരങ്ങൾ ബ്രസീൽ ടീമിലുണ്ടായിരുന്നില്ല. തെക്കേ അമേരിക്കയിൽ പോയി തിരിച്ചു വന്നാൽ യുകെയിൽ 10 ദിവസം ക്വാറന്റൈ നിർബന്ധമായത് കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകാൻ തയ്യാറായില്ല. പരമ്പരാഗത വൈരികളായ ലാറ്റിനമേരിക്കൻ കരുത്തന്മാരുടെ ഏറ്റുമുട്ടൽ തത്സമയം കാണാൻ കാത്തിരുന്ന ദശലക്ഷ കണക്കിന്
ഫുട്‌ബോൾ പ്രേമികളെ നിരാശയിലാഴ്‌ത്തുന്ന കാഴ്ചയ്‌ക്കാണ് സാവോപോളോ വേദിയായത്.

Tags: COVID-19footballFIFAconmebolquarantine
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies