ചേർത്തല: നടി ഗായത്രി അരുണിന്റെ ആദ്യ പുസ്തകമായ അച്ഛപ്പം കഥകൾ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു. മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യ കോപ്പി വാങ്ങിയത് നടി മഞ്ജു വാര്യരാണ്.
‘അച്ഛനോർമ്മകളിൽ ജീവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രിയപ്പെട്ട ഗായത്രി അരുൺ എഴുതിയ ‘അച്ഛപ്പം കഥകൾ’ ഞാൻ ഹൃദയപൂർവ്വം പ്രകാശനം ചെയ്തതായി അറിയിക്കുന്നു; പുസ്തകം പ്രകാശനം ചെയ്ത വേളയിൽ മോഹൽലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
ഗായത്രിയുടെ അച്ഛനും ചേർത്തല നഗരസഭ കൗൺസിലറുമായിരുന്ന എൻ.രാമചന്ദ്രന്റെ ഒന്നാം ശ്രാദ്ധദിനമായ സെപ്തംബർ അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്. അച്ഛനെക്കുറിച്ചുള്ള രസകരമായ 10 കഥകളും ബാല്യകാലഓർമകളും അടങ്ങുന്നതാണ് അച്ഛപ്പം കഥകൾ. നിയതം ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
Comments