ജോധ്പൂർ : രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സഹോദരൻ ആത്മഹത്യ ചെയ്തു. പിതാവ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഓഡിയോ ക്ലിപ്പ്. 32 മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പ് രാജസ്ഥാനിലെ ജലോറിലെ സാഞ്ചോർ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഓഡിയോ ക്ലിപ്പ് താമസിയാതെ പെൺകുട്ടിയുടെ സഹോദരന്റെ പക്കലുമെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സഹോദരൻ ആത്മഹത്യ ചെയ്തത്.
സഹോദരിയുടെ ദുരവസ്ഥയിൽ മനംനൊന്ത് സഹോദരൻ അടുത്തുള്ള കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.പെൺകുട്ടി തന്റെ ബന്ധുവായ സ്ത്രീയോട് പറയുന്നതായിട്ടാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വന്നത്.
ഉറങ്ങിക്കിടക്കുമ്പോൾ അടക്കം പിതാവ് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പെൺകുട്ടി ബന്ധുവായ സ്ത്രീയോട് വെളിപ്പെടുത്തിയത്.അതേസമയം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments