കാൻബറ: ഓസ്ട്രേലിയിലെ കാട്ടിൽ കാണാതായ കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. ഓസ്ട്രേലിയിലെ പൂട്ടി ഗ്രാമപ്രദേശത്താണ് സംഭവം. മൂന്ന് വയസുളള ആന്റണി എൽഫലാക്കിനെയാണ് കാണാതായത്.
കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം സമീപത്തുളള നദീതിരത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി അടുത്തുളള പ്രദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. കുട്ടി നദീതീരത്ത് വെളളം കുടിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ ചെയ്തിരുന്നു.
കുട്ടിയുടെ ദേഹത്ത് ഡയപ്പർ റാഷ് ഉണ്ടായിയെന്നും ദേഹമാസകലം ഉറുമ്പു കടിയേറ്റിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ജലമുളള പ്രദേശത്തിന് അടുത്തായതുകൊണ്ടാകാം കുട്ടി ഈ അവസ്ഥ അതിജീവിച്ചതെന്നും പോലീസ് സൂപ്രണ്ട് ട്രേസി ചാപിമാൻ വ്യക്തമാക്കി.
കുട്ടിയെ കണ്ടെത്താൻ വേണ്ടി ആംബുലൻസ്, സ്റ്റേറ്റ് എമർജൻസി സർവീസ്,റൂറൽ ഫയർ സർവിസ് വോളന്റിയർ റെസ്കൃു അസോസിയേഷൻ എന്നിവയുൾപ്പെടെ സഹയാത്തിനുണ്ടായതായും അധികൃതർ അറിയിച്ചു.
Comments