റഷ്യ - അമേരിക്ക സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിൽ ; അജിത് ഡോവലുമായി രഹസ്യ ചർച്ച; അഫ്ഗാൻ മുഖ്യ അജണ്ട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യ – അമേരിക്ക സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിൽ ; അജിത് ഡോവലുമായി രഹസ്യ ചർച്ച; അഫ്ഗാൻ മുഖ്യ അജണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 09:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. താലിബാൻ തീവ്രവാദം അതിർത്തി കടക്കുന്നത് തടയാനും വിവിധ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയിലും ഇന്ത്യയുടെ നിലപാട് നിർണായകമാണ്. അതുകൊണ്ടു തന്നെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമേരിക്കയുടെയും റഷ്യയുടെയും സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തിരക്കിട്ട കൂടിക്കാഴ്ചകൾ നടത്തിയത്.

അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണത്തിന് പിന്നാലെയാണ് അമേരിക്കയും റഷ്യയും ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചർച്ചകൾ നടത്തിയത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി വില്ല്യം ബേൺസാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയത്. അഫ്ഗാനിൽ ഭരണകൂടത്തെ താലിബാൻ പ്രഖ്യാപിച്ച പശ്ചാത്തലത്തിനാണ് അടിയന്തിര സന്ദർശനം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചുകഴിഞ്ഞു.

അജിത് ഡോവലും വില്യം ബേൺസുമായി അതീവ രഹസ്യമായിട്ടാണ് കൂടിക്കാഴ്ച നടന്നത്. ചർച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുഎസിന്റെ കൈയ്യിലുളള ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികളെല്ലാം താലിബാനിലൂടെ അഫ്ഗാൻ ഭരണനേതൃത്വത്തിലേക്ക് എത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്.

യുഎസ് സൈന്യത്തെ പിൻവലിച്ചതിന്റെ പേരിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുന്ന ബൈഡന് ഇതുയർത്തുന്ന നാണക്കേട് ഇരട്ടിപ്രഹരമാണ്. ഇന്ത്യയാണ് നിലവിൽ മേഖലയിൽ അമേരിക്കയുടെ പ്രതിരോധനയത്തെ ഏറ്റവുമധികം പിന്തുണയ്‌ക്കുന്ന രാജ്യം. ഡോവലും ബേൺസുമായി നടന്ന ചർച്ച ആ നിലയ്‌ക്കാണ് ചൈന ഉൾപ്പെടെയുളള രാജ്യങ്ങൾ വിലയിരുത്തുന്നതും.

അഫ്ഗാൻ പിടിക്കാൻ താലിബാന് സഹായം നൽകിയത് ചൈനയും പാകിസ്താനുമായിരുന്നു. ഈ രഹസ്യം പരസ്യമായതോടെയാണ് യുഎസും റഷ്യയും ഇന്ത്യയെ കൂട്ടുപിടിക്കുന്നത്. ചൈനയുടെയും താലിബാന്റെയും കണക്കുകൂട്ടലുകൾ ചീട്ടുകൊട്ടാരം പോലെ തകർക്കുന്നതായിരുന്നു അമേരിക്കയും റഷ്യയുമായി ചേർന്നുളള ഇന്ത്യയുടെ ചടുലനീക്കങ്ങൾ. കശ്മീർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയ താലിബാന് കാര്യങ്ങൾ എളുപ്പമല്ലെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ കൂടിക്കാഴ്ചകൾ.

ഇന്ത്യയിലെത്തിയ റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രൂഷേവ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ്്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനുമായി നടത്തിയ ടെലിഫോൺ ചർച്ചയുടെ തുടർച്ചയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച. അഫ്ഗാനിലെ താലിബാന്റെ മുന്നേറ്റം മനസ്സിലാക്കി താജിക്കിസ്താനുമായി ചേർന്ന് റഷ്യ നേരത്തെ അതിർത്തിയിൽ സംയുക്ത സൈനിക പരിശീലനവും നടത്തിയിരുന്നു.

ഇതും താലിബാനുളള മുന്നറിയിപ്പായിരുന്നു. ചൈനയും പാകിസ്താനും താലിബാന് നൽകുന്ന പിന്തുണ മറനീക്കി പുറത്തുവന്നതോടെ അതിർത്തി സുരക്ഷയിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായിട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. മേഖലയിലെ ഭീകരസംഘടനകളെല്ലാം അഫ്ഗാനിൽ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും ഇന്ത്യ ഉന്നയിച്ചിരുന്നു.

Tags: Ajith Dowalajith dovalcia chief-ajith dowel
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies