ലക്നൗ : യുപി മുൻ മന്ത്രിയും, ബിജെപി നേതാവുമായ ആത്മറാം തോമറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡ്രൈവർ വിജയാണ് ഇന്ന് രാവിലെ ബാഗ്പത്ത് ബിജ്റൗൾ റോഡിലെ വസതിയിൽ ആത്മാറാം നേതാവിന്റെ മൃതദേഹം കണ്ടെത്തിയത് . തോമറിന്റെ കാറും കാണാതായി.
ആത്മറാം തോമർ തനിച്ചാണ് ബാഗ്പത്തിലെ വീട്ടിൽ താമസിച്ചിരുന്നത് . രാവിലെ വീട്ടിലെത്തിയ ഡ്രൈവർ പലതവണ വാതിലിൽ മുട്ടിയിട്ടും, പ്രതികരണമില്ലാതായതോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തോമർ കിടക്കയിൽ മരിച്ചു കിടക്കുന്നത് കണ്ടത് . കഴുത്തിൽ ഒരു തൂവാലയുമുണ്ടായിരുന്നു. ഡ്രൈവറാണ് പോലീസിൽ വിവരമറിയിച്ചത്.
വീട്ടിൽ രണ്ടുപേർ പ്രവേശിക്കുന്നതിന്റെയും, തോമറിന്റെ കാർ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു . യുപി പോലീസ് ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
1993 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ചപ്രൗളി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു തോമർ . 1997 ൽ കല്യാൺ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രി പദവിയും വഹിച്ചിരുന്നു.
Comments