ഭബാനിപൂരിൽ ബിജെപി രംഗത്തിറക്കിയത് മമതയെ വെളളം കുടിപ്പിച്ച പെൺപുലിയെ; അറിയാം പ്രിയങ്ക ടിബ്രെവാളിന്റെ രാഷ്ട്രീയ ജീവിതം...വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭബാനിപൂരിൽ ബിജെപി രംഗത്തിറക്കിയത് മമതയെ വെളളം കുടിപ്പിച്ച പെൺപുലിയെ; അറിയാം പ്രിയങ്ക ടിബ്രെവാളിന്റെ രാഷ്‌ട്രീയ ജീവിതം…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 11:38 pm IST
FacebookTwitterWhatsAppTelegram

ആദ്യ പോരാട്ടത്തിൽ മമതയെ കൊൽക്കത്ത ഹൈക്കോടതിയിൽ മുട്ടുകുത്തിച്ചു. ഇനി ഭവാനിപൂരിലും മമതയെ തോൽപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥിയും യുവ അഭിഭാഷകയുമായ പ്രിയങ്ക ടിബ്രേവാൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടുള്ള ആദ്യ പ്രതികരണമായിരുന്നു ഈവാക്കുകൾ. അത്രയും ആത്മവിശ്വാസത്തിലാണ് പ്രിയങ്കയും പാർട്ടി നേതൃത്വവും. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭീകരതക്കെതിരെയുള്ള നിയമപോരാട്ടം നയിക്കുന്നത് യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പ്രിയങ്കയാണ്. യുവരക്തത്തെ സ്ഥാനാർത്ഥിയാക്കി ജനസംഘ സ്ഥാപകനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ ജന്മസ്ഥലം ഉൾപ്പെടുന്ന മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി.

2014 ലാണ് പ്രിയങ്കയുടെ ബിജെപി പ്രവേശനം. അന്നു മുതൽ ഇന്നുവരെ ബംഗാൾ ജനതയുടെ നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഈ 41 കാരി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തൃണമൂൽ നരനായാട്ടിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനായി പ്രിയങ്ക നടത്തിയ നിയമ പോരാട്ടമാണ് ഇതിൽ അവസാനത്തേത്. ഇവർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിബിഐയോട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. തൃണമൂലിനെതിരായ ഓരോ അങ്കവും ജയിച്ചു കയറിയ ഈ അഭിഭാഷകയ്‌ക്ക് ഭബാനിപൂരിലും വിജയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

കൊൽക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് പ്രിയങ്ക. കൊൽക്കത്ത സർവകലാശാലയിൽ നിയമത്തിൽ ബിരുദം നേടിയ ഇവർ തായ്ലൻഡിലെ അസംപ്ഷൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനും നേടി. ശേഷം ഡൽഹി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും എടുത്തു.

എംപിയും മുൻകേന്ദ്രമന്ത്രിയ ബാബുൽ സുപ്രിയോ ആണ് ബിജെപിയിലേക്കുള്ള വഴിയിൽ പ്രിയങ്കയ്‌ക്ക് മാർഗ്ഗ ദർശിയായത്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ആരംഭം അൽപ്പം കയ്‌പ്പേറിയതായിരുന്നു. 2015 ൽ നടന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പരാജയപ്പെട്ടു.

ഈമാസം അവസാനം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമതയ്‌ക്കെതിരെ വിജയം നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രിയങ്ക ടിബ്രേവാൾ. ആദ്യ പോരാട്ടത്തിൽ താൻ മമതയെ ഹൈക്കോടതിയിൽ തോൽപ്പിച്ചു. ഇനി ഭബാനിപൂരിലും ദീദിയെ തോൽപ്പിക്കുമെന്ന് പ്രിയങ്ക പറയുന്നു. ബംഗാളിൽ അക്രമങ്ങളില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ അക്രമങ്ങൾ ഉണ്ടെന്ന് താൻ കോടതിയിൽ തെളിയിച്ചു. സ്വന്തം പാർട്ടി പ്രവർത്തകരുടെ നരനായാട്ടിൽ ജനങ്ങൾ കൊല്ലപ്പെടുന്നത് നോക്കി നിന്ന മുഖ്യമന്ത്രിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ബിജെപി സ്ഥാനാർതഥി പറയുന്നു. തൃണമൂൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമാണെങ്കിലും ബിജെപി സ്ഥാനാർത്ഥിയായി പ്രിയങ്ക എത്തുന്നതോടെ ഭവാനിപൂരിലെ പോരാട്ടം തീപാറും.

Tags: kolkattaTRINAMOOL KILLED bjp WORKERSBENGAL-MAMATA
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies