ഇടുക്കി : മൂന്നാറിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. പുതിയ ഡിസിസി അദ്ധ്യക്ഷൻ സി പി മാത്യുവിനെ സ്വീകരിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് പരസ്പരം ഏറ്റുമുട്ടിയത്. ജിഎച്ച് റോഡിലെ ഐഎൻടിയുസി ഓഫീസിന് മുൻപിൽ രാത്രിയോടെയായിരുന്നു സംഭവം.
നേതാക്കൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡി. കുമാറും, മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് എ ആൻഡ്രൂസും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൂട്ടത്തല്ലിലെത്തിയത്. തോട്ടം തൊഴിലാളികളടക്കം നോക്കിനിൽക്കെയാണ് നേതാക്കൾ പരസ്പരം പോരടിച്ചത്.
ഇരു വിഭാഗവും തമ്മിൽ തല്ലാൻ തുടങ്ങിയതോടെ മൂന്നാർ- മറയൂർ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് മർദ്ദനമേറ്റരുന്നു.
Comments