ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി. പാർട്ടി എംഎൽഎ ബിജെപിയിൽ ചേരും. പുരോള നിയോജകമണ്ഡലത്തിലെ എംഎൽഎ രാജ്കുമാറാണ് ബിജെപിയിൽ ചേരുന്നത്.
ഡൽഹിയിൽ നടക്കുന്ന പരിപാടിയിലാണ് രാജ്കുമാർ ബിജെപി അംഗത്വം സ്വീകരിക്കുക. പരിപാടിയിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. രാജ്കുമാറിന് പിന്നാലെ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്കുമാർ ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി അടിക്കടി ബന്ധപ്പെടുന്നുണ്ടെന്നും, പ്രമുഖ നേതാക്കൾ ഉൾപ്പെടെ പാർട്ടിയിൽ ചേരുമെന്നും എംഎൽഎ ദിലീപ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുമാർ പാർട്ടിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നത്.
നേരത്തെ ബിജെപി പ്രവർത്തകനായിരുന്ന രാജ്കുമാർ 2017 ലാണ് കോൺഗ്രസിൽ ചേർന്നത്.
Comments