തിരുവനന്തപുരം : നാർക്കോട്ടിക് ജിഹാദ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അവർ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങൾ വഴിയായിരുന്നു ശോഭയുടെ പ്രതികരണം.
നാർക്കോട്ടിക് ജിഹാദ് എന്നത് ഗുരുതര ആരോപണമാണ്. മുൻപ് ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോൾ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ നിന്ന് പെൺകുട്ടികൾ സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പോയത് മറക്കരുത്.കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂർണ്ണമായും നിർജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പോലീസും എൻഐഎ യും കേരളത്തിൽ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാൻ കഴിയാത്ത കേരള പോലീസിനു വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാൻ സിറ്റിംഗ് ജഡ്ജ് അദ്ധ്യക്ഷനായി ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. ഇതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം എൽഡിഎഫ് പിരിച്ചുവിട്ട് എൻഡിഎഫിൽ ലയിക്കുന്നതാണ് ഉചിതമെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു.
Comments