ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതികൾ തകർത്ത് ഡൽഹി പോലീസ്. പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഭീകരർ ഉൾപ്പെടെ ആറ് പേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പ്രയാഗ് രാജ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. ഉത്തർപ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആക്രമണം നടത്താനും ഗൂഢാലോചന നടന്നിരുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഒസാമ, ജാവേദ് എന്നിവരാണ് പിടിയിലായത്. എന്നാൽ മറ്റുള്ളവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Comments