നായ്പിത്വാ: മ്യാൻമറിലെ സൈനിക ഭരണകൂടം മുൻ പ്രധാനമന്ത്രി ആംഗ് സാൻ സൂ കിയുടെ വിചാരണ പുന:രാരംഭിക്കുന്നു. കൊറോണ ബാധിതയായതിനാലും പൊതു കൊറോണ നിയന്ത്രണം കടുപ്പിച്ചതിനാലുമാണ് വിചാരണ ഇടയ്ക്കുവെച്ച് നിർത്തിവെച്ചത്.
മ്യാൻമറിലെ സൈനിക ഭരണകൂടം വിവിധ കേസുകളാണ് സൂ കിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഴിമതിയും വിദേശരാജ്യങ്ങളുമായി ചേർന്ന് രാജ്യത്തെ ദുർബലമാക്കാൻ ശ്രമിച്ചെന്നുമാണ് പ്രധാന പരാതികൾ. ഔദ്യോഗിക രഹസ്യങ്ങൾ പങ്കുവെച്ചുവെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കിടോക്കികൾ ഉപയോഗിച്ചത് രാജ്യസുരക്ഷാ ചട്ടം ലംഘിച്ചാണെന്നും പരാതിയിൽ പറയുന്നു. ഇതിനൊപ്പം കൊറോണ കാലത്തെ പ്രോട്ടോക്കോളുകൾ ലംഘിച്ചെന്നും ഭരണകൂടം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ സൈന്യം ഭരണംപിടിച്ചശേഷം സൂ കി അടക്കം ഭരണപ്രതി പക്ഷത്തുള്ള മുൻ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ഇതിനിടെ ആദ്യ ഘട്ട വിചാരണ സമയത്ത് കോടതിയിലേക്ക് വാഹനത്തിൽ പോകുമ്പോൾ ശരീരത്തിന് ക്ഷതമേറ്റിരുന്നു എന്നാണ് സൂചന. അമിത വേഗതയിൽ കൊണ്ടുപോയ സമയത്താണ് നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റതെന്നും അസ്വാസ്ഥ്യം മാറിയിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
Comments