കൊച്ചി: മുട്ടിൽ മരം മുറി കേസിൽ പ്രതികളുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
തങ്ങൾക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങൾ മാത്രമാണെന്നും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറയാണ് കേസെന്നും ചൂണ്ടിക്കാട്ടുന്നതാണ് പ്രതികളുടെ ജാമ്യഹർജി.
കേസിൽ ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ സുൽത്താൻ ബത്തേരി കോടതിയെയാണ് ആദ്യം സമീപിച്ചതെങ്കിലും കോടതി ആവശ്യം നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Comments