കൊച്ചി: ചന്ദ്രിക പത്രത്തിന്റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ സാധ്യത. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഹാജരാകുക. ഹൈക്കോടതി നിർദേശ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ ചിന്ദ്രിക ദിനപ്പത്രം ഉപയോഗിച്ചെന്നാണ് പരാതി.
കള്ളപ്പണം ഉപയോഗിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരിൽ ഭൂമി വാങ്ങിയെന്നും കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖും കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകാൻ പ്രയാസമുണ്ടെന്നും മറ്റൊരു ദിവസം നൽകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സമയം നീട്ടി നൽകണമെന്ന ആവശ്യം നേരത്തെ ഒരുതവണ ഇഡി ഉദ്യോഗസ്ഥർ അംഗീകരിച്ചിരുന്നു.
Comments