റാഞ്ചി: സംസ്ഥാനത്ത് കൊറോണ കേസുകൾ കുറഞ്ഞത്തോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകൾ അമ്പലങ്ങൾ,സ്കൂളുകൾ,മാർക്കറ്റുകൾ എന്നിവ തുറക്കാനാണ് അനുമതി.ജാർഖണ്ഡ് ദുരന്തനിവാരണ വിഭാഗമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
സെപ്തംബർ 20 മുതലാണ് ക്ലാസുകൾ പുന:രാരംഭിക്കുക. 6 മുതൽ 8 ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കൊറോണ പ്രോട്ടോക്കോളുകൾ അനുസരിച്ച് സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ നൽകിയിട്ടുണ്ട.
എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും നിർബന്ധമായ മാസ്ക്കുകൾ ധരിക്കണം. ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപകർക്കും വാക്സിനുകൾ നിർബന്ധമായും നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ക്ഷേത്രങ്ങളിൽ 50 പേരിൽ കൂടുതൽ പാടില്ല. ദോ ഗാസ് കി ദൂരി ‘ എന്ന പേരിൽ സാമൂഹിക അകലം പാലിക്കാനാണ് നിർദ്ദേശം. ദുർഗാപൂജ പ്രമാണിച്ച് ഉത്സവ ചടങ്ങുകളിൽ പൊതു പങ്കാളിത്തമില്ലാതെ ചെറിയ പന്തലുകളിൽ പൂജ കമ്മിറ്റി അംഗങ്ങൾ മാത്രം ചടങ്ങുകൾ നടത്താനാണ് നിർദ്ദേശം.
Comments