ഓരോ മണിക്കൂറിലും നൽകിയത് 15 ലക്ഷം വാക്‌സിൻ; ലോകത്തെ വൻശക്തികൾക്ക് പോലും സാധിക്കാത്ത നേട്ടം; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ മണിക്കൂറിലും നൽകിയത് 15 ലക്ഷം വാക്‌സിൻ; ലോകത്തെ വൻശക്തികൾക്ക് പോലും സാധിക്കാത്ത നേട്ടം; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 12:38 pm IST
FacebookTwitterWhatsAppTelegram

പനജി: വാക്‌സിനേഷന്റെ കാര്യത്തിൽ ഇന്നലെ ഇന്ത്യയിലെ കൊറോണ പോരാളികൾ നടത്തിയത് സമാനകളില്ലാത്ത പരിശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സൗകര്യങ്ങളുമുള്ള ലോകശക്തികൾക്കുപോലും സാധിക്കാത്ത ദൗത്യമാണ് ആരോഗ്യപ്രവർത്തകർ നടപ്പാക്കിയതെന്നും നരേന്ദ്രമോദി പറഞ്ഞു. ഗോവയിലെ ആരോഗ്യപ്രവർത്തകരുമായുള്ള സംവാദത്തിലാണ് തന്റെ പിറന്നാൾ ദിനത്തിലെ കൊറോണ വാക്‌സിനേഷനിലെ മുന്നേറ്റം എടുത്ത് പറഞ്ഞത്.

ഇന്നലെ ഭാരതം ഒരു ദിവസം രണ്ടരകോടി വാക്‌സിനേഷനാണ് നടത്തിയത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ആരോഗ്യരംഗത്തെ പ്രവർത്തകരുടെ കർമ്മശേഷിയാണ് വെളിവാ ക്കപ്പെട്ടത്. ഇന്നലെ മാത്രം ഒരു മണിക്കൂറിൽ 15 ലക്ഷം വാക്‌സിനാണ് നൽകിയത്. അത് ഒരു മിനിറ്റിൽ 26,000 വാക്‌സിൻ എന്ന നിലയിലും ഒരു സെക്കന്റിൽ 425 വാക്‌സിൻ എന്ന നിലയിലും മുന്നേറുന്നത് അത്യന്തം ആവേശത്തോടെയാണ് വാക്‌സിനേഷൻ ക്ലോക്കിലൂടെ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗോവയിലെ കൊറോണ പോരാളികളെ അഭിനന്ദിച്ച പ്രധാനമന്ത്രി നിരവധി ആരോഗ്യ പ്രവർത്തകരുടെ വ്യക്തിപരമായ അനുഭവങ്ങൾ വെർച്വൽ സംവിധാനത്തിലൂടെ പങ്കുവെച്ചു.സ്വയം വാക്‌സിനെടുക്കുമ്പോഴും മറ്റുള്ളവരെ പ്രേരിപ്പിച്ചതിന് പ്രധാനമന്ത്രി പൊതുപ്രവർത്തകർക്ക് നന്ദി അറിയിച്ചു. വാക്‌സിനേഷനെ സംബന്ധിച്ച് ഭയമുള്ള നിരവധി പേരുണ്ടെന്നും അത്തരം ജനങ്ങളെ ശ്രദ്ധിച്ച് വാക്‌സിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുക എന്നത് നിസ്സാരകാര്യമല്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങളിൽ വലിയ മാനസിക പരിവർത്തനമാണ് കൊറോണ പോരാളികൾ വരുത്തുന്നതെന്നും പ്രധാനമന്ത്രിപറഞ്ഞു.

അനാഥരായവരുടെ വാക്‌സിനേഷന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദിവ്യാംഗരുടെ വാക്‌സിനേഷൻ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. രാജ്യത്തെ വാക്‌സിനേഷനായി സർക്കാർ സംവിധാനം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് സംവിധാനമാണ് ഇന്ത്യയിൽ വാക്‌സിനുകളെത്തിക്കാനായി നടക്കുന്നത്. ഇതിന്റെ ഗൗരവം സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും ആ വിഷയത്തിലും ആരോഗ്യപ്രവർത്തകർ കാണിക്കുന്ന ജാഗ്രത അഭിനന്ദനമർഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: corona india
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies