കൊച്ചി: കൊറോണ ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുഴുവരിച്ചതായി പരാതി. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹമാണ് പുഴുവരിച്ചത്.
കളമശേരി മെഡിക്കൽ കോളജിൽ കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെയാണ് കുഞ്ഞുമോന്റെ മരണം. തുടർന്ന് സംസ്കരിക്കാൻ എത്തിച്ചപ്പോഴായിരുന്നു മൃതദേഹത്തിൽ പുഴുവരിക്കുന്നതായി വീട്ടുകാർ കണ്ടത്.
ആശുപത്രിയിൽ വയോധികന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ ആരോപണം നിഷേധിച്ചിരിക്കുകയാണ് മെഡിക്കൽ കോളജ് അധികൃതർ.
Comments