ജയിൽ മോചിതനായി രാജ്കുന്ദ്ര; വീഴാതിരിക്കുന്നതിലല്ല, വീണിടത്ത് നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിലാണ് വിജയം:ശിൽപ ഷെട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിൽ മോചിതനായി രാജ്കുന്ദ്ര; വീഴാതിരിക്കുന്നതിലല്ല, വീണിടത്ത് നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിലാണ് വിജയം:ശിൽപ ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അശ്ലീലച്ചിത്ര നിർമാണക്കേസിൽ ജാമ്യം ലഭിച്ച വ്യവസായി രാജ്കുന്ദ്ര ജയിൽമോചിതനായി. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെ തിങ്കളാഴ്ചയാണ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവായ രാജ്കുന്ദ്രയ്‌ക്കും സഹായി റയാൻ തോർപയ്‌ക്കും ജാമ്യം ലഭിച്ചത്. തുടർന്ന് ഇന്ന് രാവിലെ ആർതർ റോഡ് ജയിലിൽ നിന്നും രാജ്കുന്ദ്ര പുറത്തിറങ്ങി.

ഭർത്താവിന്റെ ജയിൽമോചനത്തിന് ശേഷം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ശിൽപ ഷെട്ടി തന്റെ പ്രതികരണം അറിയിച്ചത്. നിലത്തേക്ക് തള്ളിയിടുന്ന നിമിഷങ്ങൾ എപ്പോഴും ഉണ്ടാകും. ഏഴ് തവണ വീണുകഴിഞ്ഞാൽ എട്ടാം തവണ എഴുന്നേറ്റ് നിൽക്കാൻ പാകത്തിന് ശക്തരാകുകയാണ് വേണ്ടതെന്ന് ശിൽപ ഷെട്ടി പറഞ്ഞു.

https://www.instagram.com/p/CUEpSiijZQs/?utm_source=ig_embed&ig_rid=2db7b022-7383-44ab-85ba-3436486d3c94

ധൈര്യവും ഇച്ഛാശക്തിയും മനക്കരുത്തുമെല്ലാം അത്തരം ഘട്ടങ്ങളിൽ ആവശ്യമാണ്. ഈ ഘടകങ്ങൾ ജീവിതയാത്രയിൽ നമ്മെ സുസ്ഥിരവും കരുത്തുറ്റതുമാക്കും. ഓരോ തവണ ഉയർത്തെഴുന്നേൽക്കുമ്പോഴും അസാധ്യമായതിനെ സാധ്യമാക്കാനുള്ള നിശ്ചയദാർഢ്യമാണ് ഉണ്ടാകേണ്ടതെന്നും ശിൽപ ഷെട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഒരിക്കലും വീഴ്ച സംഭവിക്കാത്തതിലല്ല, വീണുപോകുമ്പോഴെല്ലാം ഉയർത്തെഴുന്നേറ്റ് വരുന്നതിലാണ് വിജയമെന്നും നടി വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയിലാണ് അശ്ലീലച്ചിത്രങ്ങൾ നിർമിച്ചതിലും പ്രദർശിപ്പിച്ചതിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിൽപയുടെ ഭർത്താവ് രാജ്കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന അഭിനയമോഹികളായ സ്ത്രീകളെ ദുരുപയോഗം ചെയ്ത് നീലച്ചിത്രങ്ങൾ നിർമിക്കാനാണ് രാജ്കുന്ദ്ര ശ്രമിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കുന്ദ്ര നിഷേധിക്കുകയാണ് ചെയ്തത്.

ഭർത്താവിന്റെ ജോലിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും അറിയില്ലെന്നുമാണ് കേസിൽ നടി ശിൽപ ഷെട്ടി പോലീസിന് മൊഴി നൽകിയത്. ജോലിത്തിരക്ക് കാരണം ഭർത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നും ശിൽപ പറഞ്ഞു. തിങ്കളാഴ്ച കുന്ദ്രയ്‌ക്ക് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നപ്പോഴും ശിൽപ പ്രതികരിച്ചിരുന്നു. മോശം കാലാവസ്ഥയ്‌ക്ക് ശേഷം മഴവില്ലുകൾ വിരിയുമെന്നാണ് ശിൽപ പ്രതികരിച്ചത്.

Tags: raj kundraPornography case
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies