രാജ്യത്തെ അപമാനിക്കാൻ വ്യാജവാർത്ത പ്രചരിപ്പിച്ചു: മാതൃഭൂമിയും,അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമും വിശദീകരണം നൽകണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തെ അപമാനിക്കാൻ വ്യാജവാർത്ത പ്രചരിപ്പിച്ചു: മാതൃഭൂമിയും,അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമും വിശദീകരണം നൽകണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 01:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ മാതൃഭൂമിയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം. വാർത്താ അവതാരകൻ ഹഷ്മി താജ് ഇബ്രാഹിമിനും, ചാനലിനുമെതിരെയാണ് പരാതി നൽകിയത്. ‘ഒറ്റ ദിവസം രാജ്യത്ത് അൻപത് പേർ ഓക്സിജൻ കിട്ടാതെ മരിച്ചു, ഡൽഹി ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 25 പേർ പിടഞ്ഞു മരിച്ചു’ എന്ന വാർത്ത നൽകിയാണ് മാതൃഭൂമി തെറ്റിദ്ധാരണ പരത്തിയത്.

എന്നാൽ അതേ ദിവസം വൈകുന്നേരം തന്നെ ആശുപത്രി അധികൃതർ വാർത്ത തെറ്റാണെന്ന് വിശദീകരിച്ച് വാർത്ത സമ്മേളനം നടത്തിയിരുന്നു. എന്നിട്ടും വാർത്ത പിൻവലിക്കാനോ  ഖേദം പ്രകടിപ്പിക്കാനോ മാതൃഭൂമി ന്യൂസ് തയ്യാറായില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഡൽഹി ഹൈക്കോടതിയും ഇക്കാരത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത തീയ്യതിയിൽ ഡൽഹിയിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ലെന്നാണ് ഡൽഹി സർക്കാറും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

യുവമോർച്ചാ നേതാവ് പ്രശാന്ത് ശിവൻ ആണ് ഇതു സംബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയത്. രാജ്യത്തെ ഭരണകൂടത്തിനെതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം നടത്താനുള്ള ശ്രമമാണ് ഹഷ്മി താജ് ഇബ്രാഹിം നടത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും പ്രശാന്ത് ശിവൻ പരാതി നൽകിയത്. ഏപ്രിൽ 23 ന് മാതൃഭൂമിയുടെ പ്രൈം ടൈം ബുള്ളറ്റിനിലാണ് വാർത്ത സംപ്രേക്ഷണം ചെയ്തത്.

 

Tags: mathrubhumi news
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies