അഴീക്കോടൻ വധത്തിന് 49 വയസ്; ദുരൂഹത നീക്കാൻ സിപിഎം തയ്യാറാകുമോ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴീക്കോടൻ വധത്തിന് 49 വയസ്; ദുരൂഹത നീക്കാൻ സിപിഎം തയ്യാറാകുമോ?

ഷൈജു ഇ.ആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 11:04 am IST
FacebookTwitterWhatsAppTelegram

തൃശൂർ: കേരളം കണ്ട ഏറ്റവും വിവാദമായ രാഷ്‌ട്രീയ കൊലപാതകത്തിന്റെ ദുരൂഹതകൾ ഇന്നും സിപിഎമ്മിനെ വേട്ടയാടുന്നു. 1972 സെപ്തംബർ 23നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന അഴീക്കോടൻ രാഘവൻ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്നിട്ട് 49 വർഷം പിന്നിടുബോഴും ആരാണ് യഥാർഥ പ്രതികൾ എന്ന് അണികളോടും ജനങ്ങളോടും പറയാനാവാത്ത സ്ഥിതിയാണ് പാർട്ടിക്ക്.

തൃശൂർ നഗരത്തിലെ ചെട്ടിയങ്ങാടിയിൽ വച്ചാണ് അഴീക്കാടൻ കൊലപാതകത്തിന് ഇരയായത്. നഗരത്തിൽ വരുമ്പോൾ അഴീക്കോടൻ താമസിച്ചിരുന്ന പ്രീമിയർ ലോഡ്ജിലേക്ക് പോകുന്നതിനിടെ രാത്രി 9.15നാണ് കൊല്ലപ്പെടുന്നത്. അഴീക്കോടനെ ചിലർ തടഞ്ഞ് നിർത്തുകയും പിന്നീട് വാക്കേറ്റത്തിനുശേഷം കുത്തി കൊല്ലുകയായിരുന്നുവെന്ന് പറയുന്നു. ആരാണ് കുത്തിയതെന്നതിനെ ചൊല്ലിയുളള ദുരൂഹത ഇന്നും അവശേഷിക്കുന്നു.

കെ കരുണാകരൻ അഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് സംഭവം. അക്കാലത്ത് കരുണാകരനെതിരെയും ആരോപണം ഉയർന്നിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന ഇഎംഎസ്, കരുണാകരന് വധത്തിൽ പങ്കുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചുവെങ്കിലും പിന്നീട് തിരുത്തി. കാർഷിക സർവകലാശാലയ്‌ക്ക് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാരോപണം അന്ന് കരുണാകരന് നേരിടേണ്ടി വന്നിരുന്നു.

സർവകലാശാലയ്‌ക്കായി അക്വയർ ചെയ്ത 936 ഏക്കർ തട്ടിൽ എസ്റ്റേറ്റിനെ സംബന്ധിച്ച വിവാദമാണ് കരുണാകരനെ പ്രതിക്കൂട്ടിലാക്കിയത്. എസ്റ്റേറ്റിന് 30 ലക്ഷത്തിനു പകരം രണ്ട് കോടി നൽകിയെന്ന അഴിമതി ആരോപണമായിരുന്ന നേരിടേണ്ടി വന്നത്. ഇത് കേരള രാഷ്ടീയത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.

എസ്‌റ്റേറ്റ് മാനേജരായിരുന്ന വി പി ജോണിനോട് ഡിസിസി പ്രസിഡന്റായിരുന്ന എം വി അബൂബക്കർക്ക് 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കരുണാകരന്റെ പി എ ഗോവിന്ദൻ നൽകിയ കത്ത് ആണ് വിവാദത്തിനിടയാക്കിയത്. ഈ കത്ത് നവാബ് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ പത്രാധിപരായിരുന്ന നവാബ് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചു. നവാബിൽ പ്രസിദ്ധികരിച്ച കത്ത് അഴീക്കാടന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് കരുതപ്പെട്ടിരുന്നത്. ഈ കത്ത് ഇഎംഎസ് നിയമസഭയിൽ ഹാജരാക്കി വിഷയം അവതരിപ്പിക്കാൻ തയ്യാറെടുത്തിരുന്നു. ഇതിനായി സെപ്തംബർ 24ന് തൃശൂരിൽ ഇടതുനേതാക്കളുടെ യോഗവും വിളിച്ചു. ആ യോഗത്തിന്റെ തലേ ദിവസമാണ് അഴീക്കോടൻ കൊല്ലപ്പെടുന്നത്.

അഴീക്കോടന്റെ കൈവശമുണ്ടെന്ന് കരുതിയിരുന്ന കത്ത് പുറത്ത് വന്നിരുന്നുവെങ്കിൽ കെ കരുണാകരന്റെ രാഷ്ടീയഭാവിയെ തന്നെ ബാധിക്കുമായിരുന്നു. എന്നാൽ പിന്നീട് ഈ കത്തിനെക്കുറിച്ച് ആരും തിരക്കിയില്ല. അക്കാലത്ത് സിപിഐഎം വിട്ട എ വി ആര്യനെയാണ് കേസിൽ പ്രതി ചേർത്തത്. പാർട്ടി വിട്ടശേഷം ആര്യൻ നേതൃത്വം നൽകുന്ന വിഭാഗം തൃശൂർ മാർക്കറ്റിൽ ശക്തമായിരുന്നു. ഇത് സിപിഎമ്മിന് ആര്യനോടുളള കടുത്ത വിരോധത്തിന് കാരണമായി.

സിപിഎം പ്രവർത്തകരും ആര്യൻ വിഭാഗവും തമ്മിലുളള സംഘർഷം പതിവായിരുന്നു. അക്കാലത്ത് ആര്യനെ സിപിഎം കൊലപ്പെടുത്തുമെന്ന് പ്രചാരണം ശക്തമായിരുന്നു. അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ട ദിവസം തന്നെ ആര്യൻ വധിക്കപ്പെടുമെന്ന് അന്ന് തൃശൂർ നഗരത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ ആര്യന് ആ ദിവസം പാലക്കാട് മംഗലം ഡാമിൽ പൊതുയോഗമുണ്ടായിരുന്നു. ഭീഷണി കാരണം സുരക്ഷയുടെ ഭാഗമായി പോലീസ് ആര്യനെ സ്‌റ്റേഷനിലേക്ക് മാറ്റി. ഈ വസ്തുത മറച്ചുവച്ചാണ് ആര്യനെ കേസിൽ പ്രതിയാക്കിയത്. ഇക്കാര്യം അറിയാമായിരുന്ന അന്വഷണ ഉദ്യേഗസ്ഥൻ ആര്യനെ ആദ്യം പ്രതിയാക്കാൻ തയ്യാറായില്ല. എന്നാൽ ഈ ഉദ്യാഗസ്ഥനെ അഭ്യന്തര വകുപ്പ് ഇടപ്പെട്ട് ചുമതലയിൽ നിന്ന് മാറ്റിയശേഷം ആണ് ആര്യനെ പ്രതിയാക്കിയത്.

ആര്യൻ നിരപരാധിയാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. അദ്ദേഹത്തെ പ്രതിയാക്കിയതിലൂടെ ഒരു രാഷ്‌ട്രീയ പ്രതിയോഗിയെ ഒഴിവാക്കാൻ സിപിഎമ്മിന് സാധിച്ചു. ഇതിനായി കരുണാകരനുമായി ഇഎംഎസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് അന്നേ സംസാരമുണ്ട്. കുത്തേറ്റ് വീണ അഴീക്കോടനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ,  സ്ഥലത്ത് എത്തിയ പോലീസും പാർട്ടി പ്രവർത്തകരും നടത്തിയ കാലതാമസവും ദുരൂഹത വർധിപ്പിക്കുന്നു. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് ഇപ്പോഴും വ്യക്തമല്ല. നക്‌സലൈറ്റുകൾ വധിച്ചുവെന്നാണ് ഇഎംഎസ് അവസാനം വരെ പറഞ്ഞിരുന്നത്.

എല്ലാ വർഷവും സിപിഎം അഴീക്കോടൻ ദിനം സമുചിതമായി ആചരിക്കാറുണ്ടെങ്കിലും പ്രതികളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ് പതിവ്. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച വധം നടന്നിട്ട് അര നൂറ്റാണ്ട് തികയാൻ പോകുന്ന അവസരത്തിലെങ്കിലും ദുരൂഹത നീക്കാൻ സിപിഎം തയ്യാറാകുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.

Tags: ThrissurMurderPREMIUMfeauturedPOLICE CASE
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies