അബുദാബി: രാഹുൽ ത്രിപാഠിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ മുബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഉയർത്തിയ 156 റണിന്റെ ലക്ഷ്യം 29 പന്തുകൾ അവശേഷിക്കെ കൊൽക്കത്ത മറികടന്നു. രാഹുൽ ത്രിപാഠിയുടെ ഇന്നിങ്സായിരുന്നു കളിയുടെ മുഖ്യ ആകർഷണം.
42 പന്തുകൾ നേരിട്ട ത്രിപാഠി എട്ട് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയാണ് മിന്നൽ വേഗതയിൽ 74 റൺസെടുത്ത് അപരാജിതനായി നിന്നു. വെങ്കടേഷ് അയ്യർ 53 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. തുടക്കം മികച്ച പ്രകടനം പുറത്തെടുത്ത മുംബൈക്ക് അത് നിലനിർത്താനായില്ല.
ക്വിന്റൻ ഡി കോക്ക് 55 റണെടുത്തു മുംബൈ നിരയിൽ ടോപ്സ്കോറർ ആയി. രോഹിത്ശർമ 33 റണെടുത്ത് ഡികോകിന് ഓപ്പണിങ് കൂട്ടുകെട്ടിൽ ഉറച്ച പിന്തുണയേകി. എന്നാൽ പിന്നീട് വന്നവർക്ക് തുടക്കം മുതലാക്കാനായില്ല.
Comments