ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന് ഇറ്റലി അംഗീകാരം നൽകി. കോവിഷീൽഡ് സ്വീകരിച്ച ആളുകൾക്ക് ഗ്രീൻപാസിനും അനുമതി ലഭിച്ചു.
റെസ്റ്റോറന്റുകൾ,ബാറുകൾ തുടങ്ങി പൊതു ഇടങ്ങളിൽ പ്രവേശിക്കാനുള്ള അനുമതിയാണ് ഗ്രീൻ പാസ്. ഒക്ടോബർ നാലുമുതൽ വാക്സിനെടുത്തവർക്ക് ക്വാറൈന്റൈൻ നിർബന്ധമില്ലെന്ന് ഇറ്റലി വ്യക്തമാക്കി.
ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ റോമിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.ജർമ്മനി,സ്വിറ്റ്സർലൻഡ്,ഫ്രാൻസ്,സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ വാക്സിന് അംഗീകാരം നൽകിയതിന് ശേഷമാണ് ഇറ്റലി അംഗീകാരം നൽകിയത്.
കഴിഞ്ഞ ദിവസം ജി-20 ഉച്ചകോടിക്കിടെ ഇന്ത്യയുടേയും ഇറ്റലിയുടേയും ആരോഗ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു.രാജ്യം നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് പുതിയ അംഗീകാരമെന്ന് ഇന്ത്യൻ എംബസി ടിറ്റ്വറിൽ കുറിച്ചു.
Comments