റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റിയൊന്നാമത് ദേശിയ ദിനാഘോഷം വിവിധ പരിപാടികളോട് കൂടി ഓഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു.
അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് ഓഐസിസി റിയാദ് സെന്റര്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള കേക്ക് മുറിച്ചു ഉല്‍ഘാടന ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുള്ള വല്ലാഞ്ചിറ, മജീദ് ചിങ്ങോലി, ഷാജി സോണ, ഷിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കര്‍, തെര്ഫിന്, ലത്തീഫ് കാസര്‍കോട്, ഷാനവാസ് മുനമ്പത്ത്, ഷെഫീഖ് കിനാലൂര്‍, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്, സുഗതന് നൂറനാട്, അബ്ദുല്‍ ശുക്കൂര്‍, റോയി വയനാട്, അബ്ദുല്‍ ജലീല്‍, നവാസ് വെള്ളിമാട് കുന്ന്, യഹിയ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തങ്കച്ചന് വര്‍ഗീസിന്റെ നേത്യത്വത്തില്‍ ഗാന സന്ധ്യയും അരങ്ങേറി.
Comments