മാപ്പിള ലഹളയിൽ നിന്ന് ഹിന്ദുക്കളെ രക്ഷിച്ചത് ഗോരഖ് നാഥന്റെ ഗൂർഖകൾ - യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാപ്പിള ലഹളയിൽ നിന്ന് ഹിന്ദുക്കളെ രക്ഷിച്ചത് ഗോരഖ് നാഥന്റെ ഗൂർഖകൾ – യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 01:21 pm IST
FacebookTwitterWhatsAppTelegram

1921 ലെ മാപ്പിള ലഹള അടിച്ചൊതുക്കിയതിൽ ഖൂർഖ പട്ടാളത്തിന്റെ പങ്ക് വെളിപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കലാപത്തിലെ ഇരകളായ ഹിന്ദുക്കളെ രക്ഷിച്ചതും അക്രമകാരികളെ അടിച്ചൊതുക്കിയതും ഗോരഖ്നാഥന്റെ ഭടൻമാരായ ഗൂർഖ സൈനികരെന്നാണ് യുപി മുഖ്യമന്ത്രിയുടെ സുപ്രധാന വെളിപ്പെടുത്തൽ. ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതനും ആചാര്യനുമായ യോഗി ആദിത്യ നാഥ് തന്നെ നടത്തിയ വെളിപ്പെടുത്തൽ അതുകൊണ്ടുതന്നെ പ്രാധാന്യമർഹിക്കുന്നു.

മാപ്പിള ലഹളയെകുറിച്ച് പാഞ്ചജന്യ സംഘടിപ്പിച്ച ചർച്ചയിലാണ് ഗൂർഖ പട്ടാളത്തിന്റെ പങ്കാളിത്വത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ യോഗി ആദിത്യനാഥ് നടത്തിയത്. 1921 ൽ മലബാർ ഹിന്ദു വംശഹത്യഅവസാനിച്ചത് ഗുർഖ പട്ടാളത്തിന്റെ വരവോടെ ആണെന്നും കലാപം അടിച്ചമർത്തുകയും, അക്രമകാരികളെ കീഴടക്കാൻ കഴിഞ്ഞതും ഗൂർഖ പടയാളികളുടെ ധൈര്യം മൂലം ആണെന്നും യുപി മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മപ്പെടുത്തുന്നു.
മലബാറിലെ ഹിന്ദുക്കളുടെ രക്ഷകരായെത്തിയ ഗൂർഖാ പട്ടാളത്തിന്റെ ധീരതയെ അഭിനന്ദിക്കാനും യോഗി മറന്നില്ല.

ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണെന്നും ഹിന്ദുക്കൾ മതം മാറാൻ വിസമ്മതിച്ചതുകൊണ്ട് മാത്രമാണോ അവരെ കൂട്ടക്കൊല ചെയ്തതെന്നും യോഗി ചോദിച്ചു. ഹിന്ദു വംശ ഹത്യയെ കാർഷിക കലാപമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഇടത് പക്ഷ രാഷ്‌ട്രീയക്കാരും ചരിത്രകാരൻമാരുമാണ്. സംഘടിതവോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഈനിലപാട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കലാണെന്നും യോഗി പറഞ്ഞു. രാഷ്‌ട്രീയക്കാർ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിലൂടെ ദക്ഷിണേന്ത്യയിലെ ഹിന്ദുവിരുദ്ധ വികാരങ്ങൾ കൂടുതൽ പ്രകോപിപ്പിക്കപ്പെടുകയും അതിന്റെ ഫലമായാണ് കുപ്രസിദ്ധമായ മലബാർ വംശഹത്യ ഉണ്ടായതെന്നും യുപി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞെങ്കിലും കലാപത്തിന്റെ ദു:ഖസ്മരണകൾ ഇനിയും മാഞ്ഞുപോയിട്ടില്ല. മതം വ്യത്യസ്തമായതു കൊണ്ട് മാത്രം നൂറുകണക്കിന് ഹിന്ദുക്കൾ കലാപകാരികളാൽ കൂട്ടക്കശാപ്പിന് വിധേയരായി. നാൽപതോളം പേരെ കഴുത്തു വെട്ടി കിണറ്റിലിട്ട തുവ്വൂരിലെ ദുരന്തം പോലെ നിരവധി അക്രമസംഭവങ്ങൾ ഈ ലഹളയ്‌ക്കു പറയാനുണ്ട്.

ഒരു ലക്ഷത്തോളം ഹിന്ദുക്കൾ അഭയാർത്ഥികളായി കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും പലായനം ചെയ്തു. മകന്റെയും സഹോദരന്റെയും ഭർത്താവിന്റെയും മുന്നിൽവച്ച് നൂറു കണക്കിന് സ്ത്രീകൾ മാനഭംഗത്തിനിരയായി. നിരവധി പേർ കിണറ്റിൽ ചാടി മരിച്ചു. ഗർഭിണിയുടെ വയർ കീറുന്നതുൾപ്പെടെയുള്ള ബീഭത്സമായ സംഭവങ്ങൾ പോലുമുണ്ടായി. ഹൃദയത്തിലേറ്റിയ സ്വന്തം സംസ്‌കാരത്തെ ജീവനു വേണ്ടി പലർക്കും വലിച്ചെറിയേണ്ടി വന്നു . അതെ ഏറനാട്,വള്ളുവനാട് പ്രദേശങ്ങളിലെ ഹിന്ദു സമൂഹത്തിന് നേരിടേണ്ടി വന്നത് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിശപ്തമായ നിമിഷങ്ങളായിരുന്നു.

Tags: Malabar Riot1921 Malabar RiotYogi Adityanath
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies