തെലങ്കാന: സംസ്ഥാനത്ത് അതിശക്തമായ മഴയെയും വെളളപ്പൊക്കത്തെയും തുടർന്ന് ഹൈദരാബാദിലെ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ സർവ്വകലാശാലയിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പീന്നിട് അറിയിക്കും.
മോശമായ കാലാവസ്ഥയും മഴയെയും കണക്കിലെടുത്ത് വിവിധ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം.
ബിടെക്,ബിഫാം ഫാംഡി എന്നീ കോഴ്സുകളുടെ റഗുലർ സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിവച്ചതെന്നും സർക്കുലറിൽ വ്യക്തമാക്കി.
ആദിലാബാദ്, ഭുവനഗിരി, ആസിഫാബാദ്, മഞ്ചേരിയൽ, നിർമ്മൽ, വാറങ്കൽ, പെടപ്പള്ളി കരിംനഗർ, രാജന്ന സിരിസില, ജയശങ്കർ ഭൂപൽപല്ലെ എന്നി ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യത ഉളളതിനാൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തെലങ്കാനയിൽ എഫ്എഫ്ആർ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഗുലാബ് ചുഴലിക്കാറ്റ് ഇപ്പോൾ ആഴത്തിലുള്ള ന്യൂനമർദ്ദമായി മാറിയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സംസ്ഥാനത്തെ ചില ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Comments