കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും; പാർട്ടി പ്രവേശനം രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും; പാർട്ടി പ്രവേശനം രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 08:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും. വൈകീട്ട് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിലാകും കനയ്യ പാർട്ടി അംഗത്വം സ്വീകരിക്കുക. പരിപാടിയിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.

കനയ്യകുമാറിനൊപ്പം ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും എഐസിസി ആസ്ഥാനത്ത് എത്തും. എങ്കിലും ജിഗ്നേഷിന്റെ പാർട്ടി പ്രവേശനം പിന്നീടായിരിക്കും. പരിപാടിയിൽ സിപിഐ വിടാനുള്ള കാരണം കനയ്യ വ്യക്തമാക്കുമെന്നാണ് സൂചന. അഭ്യൂഹങ്ങൾക്കിടെ ശനിയാഴ്ചയാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്തുവന്നത്.

ഗാന്ധി ജയന്തി ദിനത്തിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്ന വാർത്തകളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ പിന്നീട് നടന്ന ചർച്ചയിൽ ഇത് നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു.നിലവിൽ ബിജെപിയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നതിനായി കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായാണ് കനയ്യകുമാറിനെയും, ജിഗ്‌നേഷ് മേവാനിയെയും പാർട്ടിയിലേക്ക് സ്വീകരിക്കുന്നത്. ഇരുവർക്കും പാർട്ടി നിർണായക സ്ഥാനങ്ങൾ നൽകുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ മാസം തന്നെ കനയ്യകുമാറും, ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം ഇരുവരും നിഷേധിക്കുകയായിരുന്നു. ഇതിനിടെ കനയ്യകുമാർ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ഈ സൂചനകൾക്ക് ബലമേകി. എന്നാൽ കോൺഗ്രസിൽ ചേരാനില്ലെന്നായിരുന്നു കനയ്യയുടെ പ്രതികരണം.

അതേസമയം കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തോടെ സിപിഐ പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച കനയ്യയെ പിന്തുണച്ച് കാനം രാജേന്ദ്രൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.

 

Tags: Congressrahul ghandhikanayya kumarJignesh Mevani
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies