വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ തീയേറ്റർ ജർമനിയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡൈയാണ് തീയേറ്ററിലെ ഉദ്ഘാടന ചിത്രം.
ലിയോൺബർഗിലെ ട്രൗൺപ്ലാസ്റ്റ് മൾട്ടിപ്ലക്‌സിലാണ് ഈ തീയേറ്റർ സ്ഥിതി ചെയ്യുന്നത്. ബോയിങ് 737 എയർലൈനറിലും വലുപ്പമുള്ള തീയേറ്ററിന്റെ ഉയരം 70 അടിയും വീതി 125 അടിയുമാണ്.
ഒരേ സമയം 574 പേർക്ക് തീയേറ്ററിൽ ഇരിക്കാൻ സാധിക്കും. ലേസർ സാങ്കേതിക വിദ്യയും, ഐമാക്‌സിന്റെ 12-ചാനൽ സൗണ്ട് ടെക്‌നോളജിയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.
ബിഗ് സ്‌ക്രീൻ സങ്കൽപ്പങ്ങൾക്ക് പുതിയ രൂപം നൽകുന്നതാണ് തീയേറ്റർ എന്ന് ഐമാക്‌സ് സിഇഒ റിച്ച് ഗെൽഫോഡ് അഭിപ്രായപ്പെട്ടു. ജർമനിയിലെ ഐമാക്‌സിന്റെ എട്ടാമത്തെ തീയേറ്ററാണിത്.
ഐമാക്‌സ് 15/70 എംഎം ഫിലിം ക്യാമറകൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണ് നോ ടൈം ടു ഡൈ. ഇതുകൊണ്ട് തന്നെയാണ് ഈ ചിത്രം തീയേറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.















