ന്യൂയോർക്ക്: ആഗോള ആണവായുധ നിർവ്വ്യാപനത്തിൽ ഉറച്ച തീരുമാനം അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ 76-ാം സമ്മേളനത്തിലെ ചർച്ചയിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ട റി ഹർഷവർദ്ധൻ ശൃംഗ്ല നയം വ്യക്തമാക്കിയത്. ആണവനിർവ്വ്യാപനത്തിനായുള്ള ആഗോള ദിനാചരണത്തിന്റെ ഭാഗമായ സംവാദമാണ് ഐക്യരാഷ്ട്രസഭയിൽ നടന്നത്.
ആഗോളതലത്തിൽ ആണവായുധങ്ങളെസംബന്ധിച്ചുള്ള മാർഗ്ഗരേഖ സുവ്യക്തമാണ്. എന്നാൽ എല്ലാ രാജ്യങ്ങളും ഒരുപോലെ പരിശ്രമിക്കണം. ലോകസമാധാനത്തിനായിട്ടാണ് ആണവായുധങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കണ്ടെതെന്നും ശൃംഗ്ല വ്യക്തമാക്കി.
ഘട്ടംഘട്ടമായി നടപ്പാക്കേണ്ട ഒന്നാണ് ആണവ നിർവ്വ്യാപനം എന്നാണ് ഇന്ത്യ വിശ്വസി ക്കുന്നത്. അതിനായി ലോകരാജ്യങ്ങൾ യു.എൻ മാർഗ്ഗരേഖകൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ആഗോള നന്മയ്ക്കായിട്ടാകണം തീരുമാനങ്ങൾ. പരസ്പരം ബഹുമാനിച്ചും വിശ്വസിച്ചുമാകണം എല്ലാ നടപടികളിലും മുന്നേറേണ്ടത്. എല്ലാത്തരം നടപടികളുടേയും ആത്യന്തിക ലക്ഷ്യം ലോകസമാധാനമാണെന്നും ശൃംഗ്ല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എൻ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ വരികളും ശൃംഗ്ല ആവർത്തിച്ചു. ഋഗ്വേദത്തിലെ ശ്ലോകങ്ങൾ സൂചിപ്പിച്ച് അറിവുകളെല്ലാം ലോകത്തിന്റെ പലഭാഗത്തുനിന്നും നമ്മിലേക്ക് വരട്ടെ എന്നും ശൃംഗ്ല ഓർമ്മി പ്പിച്ചു.ലോകരാജ്യങ്ങളുടെ വിശാലമായ കാഴ്ചപ്പാടാണ് എല്ലാ പ്രശ്നപരിഹാരത്തിനും ഏകമാർഗ്ഗമെന്നും ആണവ നിർവ്വ്യാപനത്തിന് ഇന്ത്യ മുന്നിട്ടിറങ്ങാൻ തയ്യാറാണെന്നും ശൃംഗ്ല സഭയ്ക്ക് ഉറപ്പുനൽകി.
Comments