പുതുതായി വാങ്ങിയ ആഡംബര കാറുമായുള്ള സിനിമാതാരം മമത മോഹൻദാസിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം സ്വന്തമാക്കിയ മഞ്ഞ നിറത്തിലുള്ള പോർഷെ 911 കരേര സ്പോർട്സ് കാറിനൊപ്പമുള്ള മമതയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന വാഹനപൂജയുടെ ചിത്രങ്ങളും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മമത പങ്കുവെച്ചിട്ടുണ്ട്.
മാതാപിതാക്കളോടൊപ്പമാണ് താരം കഴിഞ്ഞദിവസം പൂജയ്ക്കായി ഗുരുവായൂരിലെത്തിയത്. സൂര്യോദയത്തിനായി ദശാബ്ദങ്ങൾ കാത്തിരുന്നുവെന്നും ഇന്ന് സ്വപ്നം യാഥാത്ഥ്യമായെന്നും പുതിയ കാറിന്റെ ചിത്രം പങ്കുവെയ്ച്ച് മമത ഫേയ്സ് ബുക്കിൽ കുറിച്ചു.
Comments