ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യൻ നേതാവിനെ ഭീകരർ വധിച്ചു. റോഹിംഗ്യൻ മനുഷ്യാവകാശ സംഘടന എന്നപേരിൽ പ്രവർത്തിക്കുന്ന എ.ആർ.എസ്.പി.എച്ച് നേതാവ് മുഹമ്മദ് മൊഹിബുള്ളയാണ് കൊല്ലപ്പെട്ടത്. അജ്ഞാതനാണ് 46കാരനായ മുഹമ്മദിനെ വെടിവെച്ചതെന്നാണ് കണ്ടെത്തൽ.
ബംഗ്ലാദേശിലെ കോക്സ് ബസാറിൽ വെച്ചാണ് വെടിവെപ്പുണ്ടായത്.അദ്ധ്യാപകനായ മുഹമ്മദ് രോഹിംഗ്യൻ ദരിദ്രർക്കായി പ്രവർത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര യോഗങ്ങളിലും മുഹമ്മദാണ് പങ്കെടുത്തിരുന്നത്. രോഹിംഗ്യൻ അഭയാർത്ഥികളുടെ കേന്ദ്രമായ കുതുപാലോംഗിലാണ് കോക്സ് ബാസാർ സ്ഥിതിചെയ്യുന്നത്.ബംഗ്ലാദേശ് പോലീസുമായി ബന്ധപ്പെട്ട് എസ്.പി മുഹമ്മദ് നായ്മുൾ ഹഖാണ് കൊലപാതകവിവരം പുറത്തുവിട്ടത്.
രോഹിംഗ്യൻ ഭീകരർക്കെതിരെ പ്രവർത്തിക്കുകയും സമാധാനത്തിനായി നിലകൊള്ളുകയും ചെയ്ത നേതാവിനെയാണ് കൊലപ്പെടുത്തിയത്. അരാകാൻ രോഹിംഗ്യ സാൽവേഷൻ ആർമി എന്ന ഭീകരസംഘടനയാണ് നിലവിൽ രോഹിംഗ്യൻ മേഖലയിൽ പ്രവർത്തിക്കുന്നത്.
Comments