തിരുവനന്തപുരം: വൈദ്യുതി തകരാറിനെ തുടർന്ന് ആലുവയ്ക്കും എറണാകുളം നോർത്ത് സ്റ്റേഷനുമിടയിൽ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു. മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുകയാണ്. രണ്ട് മണിക്കൂറിലേറെയായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.
കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, നിലമ്പൂർ – കോട്ടയം പാസഞ്ചർ അടക്കമുള്ള ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. വൈദ്യുതി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വൈദ്യുതി തകരാർ പരിഹരിക്കാൻ സമയമെടുക്കുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.
വൈകിട്ട് എറണാകുളം ഭാഗത്ത് ശക്തമായി മഴ പെയ്തിരുന്നു. മഴയ്ക്കിടെ ഒരു ട്രാക്കിലെ വൈദ്യുതി ബന്ധത്തിന് തകരാർ സംഭവിച്ചിരിക്കുകയാണ്. മരം വീണതാണ് കാരണമെന്നും വിവരമുണ്ട്. നോർത്ത് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട ജനശതാബ്ദി നിലവിൽ ഓടിത്തുടങ്ങി.