ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടണൽ: സോജില തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി ഗഡ്കരി; മൂന്ന് വർഷം മുൻപേ പൂർത്തിയാക്കാൻ നിർദ്ദേശം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടണൽ: സോജില തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി ഗഡ്കരി; മൂന്ന് വർഷം മുൻപേ പൂർത്തിയാക്കാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 08:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ തുരങ്കമായ സോജില ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. 2018ലാണ് ടണലിന്റെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചതായി നിതിൻ ഗഡ്കരി അറിയിച്ചു. കരാർ അനുസരിച്ച് 2026 സെപ്തംബറിലാണ് തുരങ്ക നിർമ്മാണം പൂർത്തിയാകുക. എന്നാൽ 2023 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതായി ഗഡ്കരി പറഞ്ഞു.

2024ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി തുരങ്കം രാജ്യത്തിന് സമർപ്പിക്കും. വെല്ലുവിളി നിറഞ്ഞ പ്രവർത്തനമാണെന്ന് അറിയാമെന്നും ഒരുമിച്ച് പ്രവർത്തിച്ചാൽ ലക്ഷ്യം കാണുമെന്നും ഗഡ്കരി വ്യക്തമാക്കി. ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കമാണ് സോജില. തുരങ്കം പ്രവർത്തനം ആരംഭിക്കുന്നതോടെ ലഡാക്കിലെത്താനെടുക്കുന്ന സമയം വളരെ കുറയും.

നിശ്ചിത സമയത്തിന് മൂന്ന് വർഷം മുൻപ് കരാർ പൂർത്തിയാക്കിയാൽ അത് പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ മുഖചിത്രം മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക സാങ്കേതിക വിദ്യകൾ തുരങ്ക നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിന് പുറമെ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്ഫ്ഫം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും ഇവിടെയുണ്ടാകും. അടിയന്തിര ടെലിഫോണുകളും അഗ്നിശമന യൂണിറ്റുകളും ഉണ്ടാകും. എല്ലാ കലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാകും ടണലിന്റെ നിർമ്മാണം. ശ്രീനഗർ-കാർഗിൽ-ലെ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം മൂന്ന് മണിക്കൂറിൽ നിന്ന് 15 മിനിറ്റായി കുറയ്‌ക്കുമെന്നതും സോജില ടണലിന്റെ പ്രത്യേകതയാണ്.

സമുദ്ര നിരപ്പിൽ നിന്നും 11578 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില പാസുമായി ബന്ധപ്പെടുത്തുന്ന ടണൽ ശൈത്യകാലത്താവും ഏറ്റവും ഉപയോഗപ്രദമാകുക. മഞ്ഞ് വീഴ്‌ച്ചയെ തുടർന്ന് സോജില പാസിൽ ഗതാഗത തടസ്സമുണ്ടാകാറുണ്ട്. ഇതിന് തുരങ്കത്തിന്റെ വരവോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. 6800 കോടിരൂപയാണ് തുരങ്ക നിർമ്മാണത്തിന്റെ ആകെ ചെലവായി കണക്കുകൂട്ടുന്നത്. ടണലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ലഡാക്കിലെ സൈനിക നടപടികൾ ഉൾപ്പെടെ സുഗമമാകും.

Tags: nitin gadkariZojila tunnel
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies