കൊറോണ നമ്മുടെ ഓരോരുത്തരുടെയും ജീവിത രീതികൾ മാറ്റി മറിച്ചു. അതിൽ ഒന്നാണ് തിയേറ്ററിൽ പോയി സിനിമ കണ്ട് ആസ്വദിക്കുന്നത്. കൊറോണയുടെ പിടിയിൽ തിയേറ്ററുകൾ അടച്ചു പൂട്ടേണ്ടി വന്നത് മാസങ്ങളോളമാണ്.ഏതൊരു സിനിമ പ്രേമിക്കും സഹിക്കാവുന്നതിനു എത്രയോ വലുതായിരുന്നു അത്. ഒ.ടി.ടി തന്റെ വിപ്ലവം തുടങ്ങുന്നത് ഈ സമയത്താണ്. മലയാളികളിൽ ബഹുഭൂരിപക്ഷം ആളുകൾ ഒ. ടി.ടി യെ പരിചയപ്പെടാൻ തുടങ്ങിയത് ഈ കാലത്താണ്. അതിനു മുൻപ് തീയറ്ററിൽ റിലീസ് ചെയ്ത ശേഷം അധികം വൈകാതെ ആമസോൺപ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ ‘ലൂസിഫർ’, ‘ഇഷ്ക്’ എന്നീ സിനിമകളിൽ കൂടെയാണ് മലയാള സിനിമാപ്രേമികൾ ഒ.ടി.ടി.യെ കുറിച്ച് അറിയാൻ തുടങ്ങിയത്.
പിന്നീട് ലോക്ക്ഡൗൻ സമയത്താണ് ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഒ.ടി.ടി യിൽ ഇറങ്ങിയതോടെ ഇത്തരം ഡിജിറ്റൽ ഫ്ലാറ്റ്ഫോം ജനകീയമാവൻ തുടങ്ങി. പിന്നീട് വന്ന ഫഹദ് ഫാസിൽ ചിത്രം ‘സീ യൂ സൂൺ’ ഒരു അടിത്തറ ആവുകയായിരുന്നു. ഒ.ടി.ടി പടുത്തു ഉയർത്താൻ പോകുന്ന മാറ്റത്തിന്റെ വലിയ ഒരു അടിത്തറ. ചെറിയ ബഡ്ജറ്റിൽ വന്ന സീ യൂ സൂൺ വൻ ലാഭം ഉണ്ടാക്കുകയാണ് ചെയ്തത്. ഈ സിനിമ ഉണ്ടാക്കിയ ഓളം അടങ്ങുന്നതിനു മുൻപ് തന്നെ ദൃശ്യം 2 ആമസോണിൽ വന്നത് ലോകം മുഴുവൻ വൻ വഴിത്തിരിവ് ആയി മാറി. ഇതൊടെ കൂടി ഒ.ടി.ടി യിലൂടെ സിനിമകൾ ഇറങ്ങുന്നത് പുതിയ അവസരമായി മാറുകയും ചെയ്തു.
തിയേറ്ററിൽ നിറഞ്ഞ സദസ്സോടെ കാണാമെന്ന് കരുതിയ സിനിമകൾ ഒന്നൊന്നായി ഒടിടി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമകൾ ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളായ ആമസോൺപ്രൈം, നെറ്റ്ഫ്ളിക്സ്, സൺനെക്സ്റ്റ്, ഹോട്ട്സ്റ്റാർ, സി 5, ജിയോ സിനിമ എന്നിവയിൽ വലിയ ജനപ്രീതി ഉണ്ടാക്കി മുന്നേറുകയാണ്. മലയാള സിനിമകൾ ഒ.ടി.ടി യിലേക്ക് മാറാൻ തുടങ്ങിയതും ഡിജിറ്റൽ ഫ്ലാറ്റ് ഫോമുകളുടെ ഉദയത്തിനും വഴി വെച്ചു.
Comments