ഡമാസ്കസ്: സിറിയയിൽ നടന്ന ഡ്രോണാക്രമണത്തിൽ മുതിർന്ന അൽഖ്വയിദ നേതാവിനെ വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇഡ്ലിബിൽ നടന്ന ആക്രമണത്തിലാണ് സലീം അബു-അഹമ്മദ് എന്ന ഭീകരനെ വധിച്ചത്.
ഡ്രോണാക്രമണത്തിൽ ആളപായങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അൽഖ്വയിദ ഭീകരസംഘടനയുടെ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് അവയ്ക്ക് ധനസഹായം നൽകിയിരുന്ന ആളെയാണ് വധിച്ചതെന്ന് യുഎസ് പറയുന്നു.
കിഴക്കൻ സിറിയയിൽ നിന്നും പലായനം ചെയ്ത ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കുന്നതിനായി യുഎസ് ഇഡ്ലിബ് കേന്ദ്രീകരിച്ച് ഇതിനു മുൻപും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
Comments