ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് രാഷ്ട്രപതി രാജ്യത്തിന് സന്ദേശം നൽകിയത്.
മഹത്തായ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപിതാവ് എന്ന പരമോന്നത സ്ഥാനമാണ് നാം മഹാത്മാഗാന്ധിക്ക് നൽകിയിരിക്കുന്നത്. അദ്ദേഹം ലോകത്തിന് സമ്മാനിച്ചത് അക്രമരാഹിത്യ സമരസിദ്ധാന്തങ്ങളും അഹിംസാ തത്വങ്ങളുമായിരുന്നു. അതുല്യമായ ജനാധിപത്യമൂല്യമായിരുന്നു ഗാന്ധിജി ലോകത്തിന് നൽകിയതെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
സ്വരാജ്യത്തിനായുള്ള സന്ധിയില്ലാത്ത സമരത്തിനൊപ്പം അയിത്തത്തിനെതിരേയും സാമൂഹ്യദുരാചരങ്ങൾക്കെതിരേയും മഹാത്മജി പൊരുതിയെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.
Comments