പെയ്‌തൊഴിയാതെ ബാലുവിന്റെ വയലിൻ സംഗീതം; നീറുന്ന ഓർമ്മകൾക്കിന്ന് മൂന്ന് വയസ്സ്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെയ്‌തൊഴിയാതെ ബാലുവിന്റെ വയലിൻ സംഗീതം; നീറുന്ന ഓർമ്മകൾക്കിന്ന് മൂന്ന് വയസ്സ്..

വി കെ ബിജുലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 04:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി :17-ാം വയസ്സിൽ സിനിമാ സംഗീത സംവിധാനം. വയലിനിൽ വിസ്മയം തീർത്ത കലാകാരൻ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി അകാലത്തിൽ പൊലിഞ്ഞ ബാല ഭാസ്‌കർ. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയായി ബാലുവിന്റെ ജീവിതത്തിലേക്ക് കടന്നിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.

ആകസ്മികതകൾ നിറഞ്ഞതായിരുന്നു ബാലഭാസ്‌കറിന്റെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും. സംഗീത ലോകത്തേയ്‌ക്കുള്ള വരവ്, പ്രണയം, വിവാഹം അകാലമരണം അങ്ങനെ എല്ലാം… ചെറു പുഞ്ചിരിയോടെയല്ലാതെ ബാലുവിനെ കാണാൻ കഴിയില്ല. വയലിൻ സംഗീതത്തിനായി മാത്രം ഉഴിഞ്ഞുവെച്ച ജീവിതം 40-ാം വയസ്സിൽ അവസാനിച്ചപ്പോൾ ഒന്ന് തേങ്ങാത്തവരായി ആരും ഉണ്ടായിരുന്നില്ല. താൻ ജീവനേക്കാളേറെ സ്നേഹിച്ച വയലിൻ നെഞ്ചോട് ചേർത്തായിരുന്നു ബാലഭാസ്‌കറിന്റെ അന്ത്യയാത്ര പോലും. ബാലഭാസ്‌കറിന്റെ ഓർമ്മകൾ പ്രിയപ്പെട്ടവരെ ഇന്നും നോവിച്ചുകൊണ്ടേ ഇരിക്കുകയാണ്.

വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു ബാലഭാസ്‌കർ. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് പഠനകാലത്തെ സൗഹൃദങ്ങൾ അവസാന കാലം വരെ നിലനിർത്തി. കലാലയത്തിലെ സഹപാഠികളുടെ കൂട്ടായ്മയിലാണ് ‘ബി ബാൻഡ്’ എന്ന മ്യൂസിക് ട്രൂപ്പ് പിറവിടെയടുക്കുന്നതും ലോകമെമ്പാടും സംഗീത പരിപാടികൾ അവതരിപ്പിച്ചതും. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ‘ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ ‘ എന്ന് തുടങ്ങുന്ന ഗാനവും എ ആർ റഹ്‌മാന്റെ ഉയിരെയും ബാലുവിന്റെ വയലിനിൽ നിന്ന് സംഗീത പ്രേമികളുടെ ഹൃദയങ്ങളിലേയ്‌ക്ക് പെയ്തിറങ്ങി. തമിഴ്-മലയാളം മെഡലികളായിരുന്നു എക്കാലവും ബാലുവിന്റെ ഫേവ്‌റേറ്റ്.

ഉപകരണസംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് അടിത്തറ പാകിയതിൽ ബാലഭാസ്‌കറിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. വയലിൻ എന്ന ഉപകരണം ജനകീയമാക്കുന്നതിനും നിരവധി പേരെ ഈ മേഖലയിലേയ്‌ക്ക് ആകർഷിക്കുന്നതിനും ബാലുവിന്റെ ഷോകൾ കാരണമായിട്ടുണ്ട്. ജനഹൃദയങ്ങളിൽ ഇടംപിടിച്ച സിനിമാ ഗാനങ്ങൾ സദസ്സുകളിൽ ബാലഭാസ്‌കർ വയലിനിലൂടെ പുന:സൃഷ്ടിച്ചപ്പോൾ വേദികൾ ഇളകി മറിയുകയായിരുന്നു. ഡ്രം മാന്ത്രികൻ ശിവമണി, തായമ്പക കലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി, കീബോർഡ് വാദകൻ സ്റ്റീഫൻ ദേവസി എന്നിവരുമായി ചേർന്ന് അവതരിപ്പിച്ച ഫ്യുഷനുകൾ സംഗീത പ്രേമികളുടെ മനസിൽ ഇന്നും മറക്കാനാകാതെ തങ്ങിനിൽക്കുന്നു.

കുടുംബവുമൊത്ത് സഞ്ചരിക്കവേയാണ് ബാലു അപകടത്തിൽപ്പെടുന്നത്. തിരുവന്തപുരം കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് അപകടം ഉണ്ടായത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം നടന്നത്. വാഹനാപകടത്തിൽ ആദ്യം ബാലുവിന്റെ പിഞ്ചുമകൾ തേജസ്വിനി മരിച്ചു.

ദിവസങ്ങൾക്കപ്പുറം ഒക്ടോബർ രണ്ടിന് ബാലുവും ഈ ലോകത്തോട് വിട പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരുക്കുകളോടെ രക്ഷപ്പെട്ടു. ബാല ഭാസ്‌കറിന്റെ സഹപാഠി കൂടിയായിരുന്നു ലക്ഷ്മി. സംഗീത കുടുംബത്തിൽ ബാലുവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത എന്നുമുണ്ടാകും. വയലിൻ മാന്ത്രികന് ഓർമ്മയ്‌ക്കുമുന്നിൽ ജനം ടിവിയുടെ പ്രണാമങ്ങൾ.

Tags: INDIAN MUSICbalabhasker
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies