റിയാദ് : ഭവനനിർമ്മാണ മേഖലയിലെ നഗര ആസൂത്രണം, നിർമ്മാണം, സുസ്ഥിര വികസനം എന്നിവ
ലക്ഷ്യമിട്ട് ഇന്ത്യയും സൗദി അറബിയും ധാരണാപത്രം ഒപ്പുവെച്ചു. സൗദി മുനിസിപ്പൽ-റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയവും, ഇന്ത്യൻ ഭവന-നഗരകാര്യ മന്ത്രാലയവുമായി സംയുക്ത സഹകരണത്തിനുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ
സൗദി മന്ത്രാലയത്തെ പ്രതിനിധീകരിച്ചു കസ്റ്റമർ ട്രയൽ ആൻഡ് കസ്റ്റമർ സർവീസസ് അണ്ടർസെക്രട്ടറി പ്രിൻസിപ്പൽ ജനറൽ സൗദ് ബിൻ തലാൽ ബിൻ ബദ്രയും ഇന്ത്യയെ പ്രതിനിധീകരിച്ചു ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദും ആണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
Comments